സഞ്ജു വി സാംസണ് കെ.സി.എ യുടെ താക്കീത്‌; അച്ഛൻ സാംസണ് വിലക്കും

സഞ്ജു വി സാംസണ് കെ.സി.എ യുടെ താക്കീത്‌; അച്ഛൻ സാംസണ് വിലക്കും
January 12 10:46 2017

തിരുവനന്തപുരം: രഞ്ജി ട്രോഫി മത്സരത്തിനിടെ മോശം പെരുമാറ്റം നടത്തിയതിന് മലയാളി ക്രിക്കറ്റ്‌ താരം സഞ്ജു വി സാംസണെ കേരള ക്രിക്കറ്റ്‌ അസ്സോസിയേഷൻ താക്കീത്‌ ചെയ്തു. സഞ്ജു കെ.സി.എ യുടെ കർശന നിരീക്ഷണത്തിലായിരിക്കും ഇനി. കൂടാതെ സഞ്ജുവിന്റെ അച്ഛൻ സാംസൺ വിശ്വനാഥിനെ കെ.സി.എ വിലക്കുകയും ചെയ്തു. പരിശീലകൻ, കെ.സി.എ. ഭാരവഹികൾ എന്നിവരുമായി ബന്ധപ്പെടുകയോ കളിസ്ഥലം, പരിശീലന സ്ഥലം എന്നിവിടങ്ങളിൽ അനുവാദമില്ലാതെ പ്രവേശിക്കുകയോ ചെയ്യരുതെന്നും കെ.സി.എ. മുന്നറിയിപ്പ്‌ നൽകി.

ഗോവയ്ക്കെതിരെ മുംബൈയിൽ നടന്ന രഞ്ജി മത്സരത്തിനിടെയാണ് സഞ്ജു മോശം പെരുമാറ്റം നടത്തിയത്‌. രണ്ടാം ഇന്നിംഗ്സിൽ പൂജ്യത്തിന് പുറത്തായ സഞ്ജു ഡ്രസിംഗ്‌ റൂമിലെത്തി ബാറ്റ്‌ തല്ലിപ്പൊട്ടിക്കുകയും ആരോടും പറയാതെ പുറത്തു പോവുകയും ചെയ്തു എന്നതായിരുന്നു നടപടിക്ക്‌ വഴിവച്ച കാരണം. തെറ്റുകൾ ആവർത്തിക്കില്ലെന്ന് കാണിച്ച്‌ സഞ്ജു മാപ്പപേക്ഷ എഴുതി കൊടുത്തതിനാൽ കൂടുതൽ നടപടികളിലേക്ക്‌ കടക്കില്ലെന്ന് കെ.സി.എ. വ്യക്തമാക്കിയിരുന്നു.

  Categories:
view more articles

About Article Author