സഞ്ജു സാംസണെ താക്കീത്‌ ചെയ്യും

സഞ്ജു സാംസണെ താക്കീത്‌ ചെയ്യും
January 11 04:45 2017

കൊച്ചി: സഞ്ജു സാംസണെ രഞ്ജി ട്രോഫി മത്സരത്തിനിയിലെ മോശം പെരുമാറ്റത്തിന്‌ താക്കീത്‌ ചെയ്യാൻ കേരള ക്രിക്കറ്റ്‌ അസോസിയേഷന്റെ ഭരണസമിതി തീരുമാനം. കളിക്കളത്തിൽ അനാവശ്യമായി ഇടപെടരുതെന്ന്‌ സഞ്ജുവിന്റെ അച്ഛനോട്‌ കർശനമായി ആവശ്യപ്പെടാനും തീരുമാനമായി.
കെസിഎ അച്ചടക്കസമിതിയുടെ ശുപാർശയിന്മേലാണ്‌ നടപടി. ഇതിനിടെ മുഷ്ഠാഖ്‌ അലി ട്വന്റി20ക്കുള്ള കേരള ടീമിൽ സഞ്ജുവിനെയും ഉൾപ്പെടുത്തി. സച്ചിൻ ബേബിയാണ്‌ നായകൻ.
മോശം പെരുമാറ്റത്തിൽ സഞ്ജു ഖേദം പ്രകടിപ്പിക്കുകയും മാപ്പ്‌ അപേക്ഷിക്കുകയും ചെയ്തിരുന്നു. ഇതിന്‌ മുൻപ്‌ വിവാദങ്ങളിലൊന്നും ഉൾപ്പെടാത്ത തനിക്കും അച്ഛനുമെതിരെ കടുത്ത നടപടി ഉണ്ടാകരുതെന്നും സഞ്ജു കെസിഎയോട്‌ അഭ്യർത്ഥിച്ചിരുന്നു.രഞ്ജി ട്രോഫി മത്സരത്തിനിടെ ബാറ്റ്‌ തല്ലിത്തകർത്തത്‌ ടീമിന്‌ വേണ്ടി മികച്ച പ്രകടനം നടത്താൻ കഴിയാത്തതിലെ നിരാശ കാരണമെന്നായിരുന്നു സഞ്ജു നൽകിയ വിശദീകരണം.

  Categories:
view more articles

About Article Author