സപ്ളൈകോ ജീവ­ന­ക്കാർക്ക്‌ പ്രൊമോ­ഷനും പങ്കാ­ളി­ത്ത പെൻഷൻ പദ്ധ­തിയും­ നടപ്പിലാക്കണം

August 05 00:45 2014

തി­രു­വ­ന­ന്ത­പു­രം : സ­പ്ളൈ­കോ എം­പ്ളോ­യീ­സ്‌ അ­സോ­സി­യേ­ഷൻ (എ­ഐ­ടി­യു­സി)യു­ടെ സം­സ്ഥാ­ന സ­മ്മേ­ള­നം സ­മാ­പി­ച്ചു. സ­പ്ളൈ­കോ ജീ­വ­ന­ക്കാർ­ക്ക്‌ പ്രൊ­മോ­ഷ­നും പ­ങ്കാ­ളി­ത്ത പെൻ­ഷൻ പ­ദ്ധ­തി­യും­ ന­ട­പ്പി­ലാ­ക്കു­വാൻ സർ­ക്കാർ ത­യ്യാ­റാ­ക­ണ­മെ­ന്ന്‌ സ­പ്ളൈ­കോ എം­പ്ളോ­യീ­സ്‌ അ­സോ­സി­യേ­ഷൻ (എ­ഐ­ടി­യു­സി) സം­സ്ഥാ­ന സ­മ്മേ­ള­നം പ്ര­മേ­യ­ത്തിൽ ആ­വ­ശ്യ­പ്പെ­ട്ടു.
താൽ­കാ­ലി­ക ജീ­വ­ന­ക്കാർ­ക്ക്‌ മി­നി­മം വേ­ജ­സ്‌ 500 രൂ­പ ആ­യി വർ­ദ്ധി­പ്പി­ക്കു­ക, പാർ­ക്കിം­ഗ്‌ തൊ­ഴി­ലാ­ളി­കൾ­ക്ക്‌ ഒ­രു രൂ­പ പാ­ക്ക­റ്റ്‌ ഒ­ന്നി­ന്‌ നൽ­കു­ക, എ­ല്ലാ വി­ല്‌­പ­ന­ശാ­ല­ക­ളി­ലും സ­ബ്‌­സി­ഡി സാ­ധ­ന­ങ്ങൾ ല­ഭ്യ­മാ­ക്ക­ണം, 8 മ­ണി­ക്കൂർ ഡ്യൂ­ട്ടി ക­ണ­ക്കാ­ക്കി അ­ധി­ക സ­മ­യ­ത്ത്‌ അ­ധി­ക വേ­ത­നം നൽ­കാൻ മാ­നേ­ജ്‌­മെന്റ്‌ ത­യ്യാ­റാ­വ­ണം തു­ട­ങ്ങി­യ ആ­വ­ശ്യ­ങ്ങൾ സ­മ്മേ­ള­നം സർ­ക്കാ­രി­നോ­ട്‌ ആ­വ­ശ്യ­പ്പെ­ട്ടു.
51 അം­ഗ ജ­ന­റൽ കൗൺ­സി­ലി­നെ­യും, ഭാ­ര­വാ­ഹി­ക­ളാ­യി പി രാ­ജു എ­ക്‌­സ്‌ എം­എൽ­എ (പ്ര­സി­ഡന്റ്‌) പൗ­ഡി­ക്കോ­ണം അ­ശോ­കൻ (ജ­ന­റൽ സെ­ക്ര­ട്ട­റി) റ്റി­ കെ സു­കു (വർ­ക്കിം­ഗ്‌ പ്ര­സി­ഡന്റ്‌) എ­എ­ച്ച്‌­എം അ­ഷ്‌­റ­ഫ്‌ (ട്ര­ഷ­റർ), അ­ഡ്വ: ജി.­ആർ. അ­നിൽ, പി.­കെ.­സു­ധാ­ക­രൻ, റ്റി. ദേ­വ­രാ­ജൻ പി­ള്ള, എ. ത­മ്പാൻ, സ­ബി­ത എ­ന്നി­വർ വൈ­സ്‌ പ്ര­സി­ഡന്റു­മാർ പി.­എം. സു­കു­ലാൽ, എ­സ്‌. സു­രേ­ഷ്‌ കു­മാർ, റ്റി.­ജി. സു­ബിൻ, കെ.­എം. അ­നിൽ, കെ.­ജി. സാ­മു, വി. അ­നിൽ, ശി­വൻ പി­ള്ള എ­ന്നി­വ­രെ സെ­ക്ര­ട്ട­റി­മാ­രാ­യും തെ­ര­ഞ്ഞെ­ടു­ത്തു.

  Categories:
view more articles

About Article Author