Tuesday
22 Aug 2017

സമയപരിധി കഴിഞ്ഞു: ചിത്രയെ ഉൾപ്പെടുത്താനാകില്ലെന്ന് അത്‌ലറ്റിക്‌ ഫെഡറേഷൻ

By: Web Desk | Saturday 29 July 2017 11:45 AM IST

ന്യൂഡൽഹി: പി.യു. ചിത്രയെ ലോക ചാംപ്യൻഷിപ്പിൽ പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതിയും, ഉത്തരവ് നടപ്പാക്കണമെന്ന് കേന്ദ്ര കായിക മന്ത്രാലയവും  ആവശ്യപ്പെട്ടെങ്കിലും പങ്കെടുപ്പിക്കാനാകില്ലെന്ന് വ്യക്തമാക്കി അത്‌ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ.  തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ഹൈക്കോടതി വിധിയെന്നും അത്‌ലറ്റിക് ഫെഡറേഷൻ അറിയിച്ചു. സമയപരിധി കഴിഞ്ഞ സാഹചര്യത്തിൽ ചിത്രയെ ടീമിൽ ഉൾപ്പെടുത്താൻ നിർവാഹമില്ലെന്നും ഫെഡറേഷൻ പ്രസിഡന്റ് അറിയിച്ചു. തിങ്കളാഴ്ച അത്‌ലറ്റിക് ഫെഡറേഷൻ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കുമെന്നാണ് റിപ്പോർട്ട്.