സമാനതകളില്ലാത്ത പ്രതിഭ

സമാനതകളില്ലാത്ത പ്രതിഭ
March 14 04:45 2017

ഇന്ന്‌ ആൽബർട്ട്‌ ഐൻസ്റ്റീനിന്റെ 138-ാ‍ം ജന്മവാർഷികം

ഇന്ന്‌ ആൽബർട്ട്‌ ഐൻസ്റ്റീനിന്റെ 138-ാ‍ം ജന്മവാർഷികം. ചരിത്രം കണ്ട ഏറ്റവും പ്രതിഭാധനനായ ശാസ്ത്രഗവേഷകനാണ്‌ ആൽബർട്ട്‌ ഐൻസ്റ്റീൻ. അദ്ദേഹം രൂപംനൽകിയ സാമാന്യ ആപേക്ഷികതാസിദ്ധാന്തം ആധുനിക ഭൗതികശാസ്ത്രത്തിലെ രണ്ടു അടിസ്ഥാനശിലകളിലൊന്നായി കണക്കാക്കപ്പെടുന്നു. ദ്രവ്യവും ഊർജവും തമ്മിലുള്ള ബന്ധത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ സമവാക്യമായ ഋ = ാ‍ര2 പ്രസിദ്ധമാണ്‌. ക്വാണ്ടം സിദ്ധാന്തത്തിന്റെ അടിസ്ഥാനം ഈ സമവാക്യമാണ്‌. പ്രകാശത്തിന്റെ താപഗുണത്തെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ ഗവേഷണങ്ങൾ ഫോട്ടോൺ സിദ്ധാന്തത്തിന്‌ അടിത്തറയിട്ടു.
ആധുനിക ഭൗതികശാസ്ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഐൻസ്റ്റീൻ 1879 മാർച്ച്‌ 14ൽ ജർമനിയിലെ ഉൽമിൽ ആണ്‌ ജനിച്ചത്‌. പിതാവ്‌ ഹെർമൻ ഐൻസ്റ്റീൻ ഒരു ഇലക്ട്രിക്കൽ കട ഉടമയായിരുന്നു. ആൽബർട്ട്‌ വളരെ വൈകിയാണ്‌ സംസാരിക്കാൻ തുടങ്ങിയത്‌. അമ്മ പൗളിൻ മനോഹരമായി പിയാനോ വായിക്കുമായിരുന്നു. ബാലനായ ഐൻസ്റ്റീൻ അത്‌ അമ്മയിൽനിന്ന്‌ സ്വായക്തമാക്കി. ഐൻസ്റ്റൈൻ കണക്കിൽ അതീവ മിടുക്കനായിരുന്നു. 15-ാ‍ം വയസിൽ കുടുംബം ഇറ്റലിയിലേക്ക്‌ താമസം മാറി. സ്വിറ്റ്സർലന്റിലെ സൂറിച്ച്‌ സർവകലാശാലയിലായിരുന്നു ഐൻസ്റ്റൈന്റെ പഠനം. ഊർജതന്ത്രത്തിലും കണക്കിലും പഠന സമയം മുതൽ അദ്ദേഹം അസാമാന്യ മിടുക്ക്‌ കാട്ടിയിരുന്നു.
ഒഴിവുസമയത്ത്‌ ഐൻസ്റ്റീൻ പരീക്ഷണങ്ങളിൽ മുഴുകി. 1905ൽ അഞ്ച്‌ ഗവേഷണപ്രബന്ധങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. അതിലെ വിപ്ലവകരമായ ചില ആശയങ്ങൾ ശാസ്ത്രലോകത്തെ പിടിച്ചുകുലുക്കി. അതിലൊരു പ്രബന്ധം പ്രശസ്തമായ ‘ആപേക്ഷികതാ സിദ്ധാന്തം’ ആയിരുന്നു. പ്രപഞ്ചത്തിലെ വസ്തുക്കളുടെ കേവലമായ ചലനം ഒരു മിഥ്യയാണെന്നും ആപേക്ഷികമായ ചലനം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം അതിലൂടെ വാദിച്ചു. മറ്റൊരു പ്രബന്ധത്തിൽ അദ്ദേഹം വസ്തുവും ഊർജവും തമ്മിലുള്ള ബന്ധം ചർച്ചചെയ്തു. ജീവിതം മുഴുവനും അദ്ദേഹം കണക്കിലെയും ഭൗതികശാസ്ത്രത്തിലെയും സങ്കീർണമായ സമസ്യകൾക്ക്‌
അദ്ദേഹം ഉത്തരം തേടിക്കൊണ്ടിരുന്നു.
അദ്ദേഹത്തിന്റെ പ്രശസ്തമായ ഋ = ാ‍ര2 എന്ന ഊർസമവാക്യം ഉപയോഗിച്ചാണ്‌ അമേരിക്ക അണുബോംബ്‌ യാഥാർഥ്യമാക്കിയത്‌. എന്നാൽ പിന്നീട്‌ അദ്ദേഹത്തിന്‌ പശ്ചാത്താപമുണ്ടായി. താൻ ജീവിതത്തിൽ ചെയ്ത ഒരു പിഴവാണ്‌ അണുബോംബ്‌ എന്ന്‌ അവസാനകാലത്ത്‌ ഐൻസ്റ്റീൻ പറയുകയുണ്ടായി. 1955 ഏപ്രിൽ 18ന്‌ യുദ്ധത്തിനും അണുബോംബിനുമെതിരേയുള്ള പ്രസംഗം തയ്യാറാക്കിക്കൊണ്ടിരുന്ന കാലത്താണ്‌ അദ്ദേഹം അന്തരിച്ചത്‌.
ഐൻസ്റ്റീൻ എന്ന മഹാ പ്രതിഭയുടെ ജീവിതവഴികളെകുറിച്ച്‌ ശാസ്ത്രലോകം ഇന്നും പഠനങ്ങൾ നടത്തിവരികയാണ്‌. ആധുനികകാല ശാസ്ത്രജ്ഞരിൽ ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഏറ്റവും മഹാനായ ശാസ്ത്രകാരൻ, ആപേക്ഷിക സിദ്ധാന്തമെന്ന ഒരേയൊരു കണ്ടെത്തലിലൂടെ ലോകം നമിച്ചുനിന്ന യഥാർഥ ജീനിയസ്‌. അദ്ദേഹത്തിന്റെ വേറിട്ട ജീവിത ശൈലിയും അത്ഭുതകരമായ കണ്ടെത്തലും ഒരു മനുഷ്യന്‌ കഴിയുന്നതിനേക്കാൾ വലിയ എന്തോ ഒന്നാണെന്നായിരുന്നു ആ കാലഘട്ടം രേഖപ്പെടുത്തിയത്‌.

 

  Categories:
view more articles

About Article Author