സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആകാശമിഠായി

സമുദ്രക്കനി സംവിധാനം ചെയ്യുന്ന ആകാശമിഠായി
May 07 04:45 2017

പ്രശസ്ത തമിഴ്‌നടൻ സമുദ്രക്കനി സംവിധാനംചെയ്യുന്ന ചിത്രമാണ്‌ ആകാശമിഠായി. തമിഴിലും സമുദ്രക്കനി ഈ ചിത്രം അപ്പാ എന്ന പേരിൽ സംവിധാനംചെയ്തിരുന്നു.
വർണചിത്രാ ബിഗ്സ്ക്രീൻ സ്റ്റുഡിയോസ്‌ ഇന്ത്യാ പ്രൈവറ്റ്‌ ലിമിറ്റഡിനുവേണ്ടി മഹാസുബൈർ മൂവീസ്‌ ഈ ചിത്രം നിർമിക്കുന്നു. ജയറാം നായകനാകുന്ന ഈ ചിത്രത്തിൽ കൗമാരപ്രായക്കാരായ ഏതാനും താരങ്ങളും മുഴുനീളവേഷം ചെയ്യുന്നുണ്ട്‌.
ജയറാമും കലാഭവൻ ഷാജോണും രാധിക, രേഖ എന്നിവരെ ഇനിയ, മുത്തുമണി എന്നിവരാണ്‌ അവതരിപ്പിക്കുന്നത്‌.ആകാശ്‌ എസ്‌. മേനോനാണ്‌ ജയറാം രാധിക ദമ്പതികളുടെ മകൻ ആകാശിനെ അവതരിപ്പിക്കുന്നത്‌. സംവിധായകൻ സന്ധ്യാ മോഹന്റെ മകനാണ്‌ ആകാശ്‌.
അർജുൻ രവീന്ദ്രൻ, നസ്താഹ്‌, നന്ദനാ വർമ്മ, യുവലക്ഷ്മി എന്നിവരാണ്‌ ഇതിലെ മറ്റു കൗമാരക്കാർ. സായ്കുമാർ, ഇന്നസെന്ര്‌, ഇർഷാദ്‌, അനിൽ മുരളി തുടങ്ങിയവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്‌. കഥ, തിരക്കഥ സമുദ്രക്കനി, സംഭാഷണം ഗിരീഷ്‌ കുമാർ. റഫീഖ്‌ അഹമ്മദിന്റെ ഗാനങ്ങൾക്ക്‌ ബിജിപാൽ ഈണം പകർന്നിരിക്കുന്നു.
അഴകപ്പൻ ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു. കലാസംവിധാനം സഹസ്‌ ബാല, മേക്കപ്‌ പി.വി. ശങ്കർ, പ്രൊഡക്ഷൻ കൺട്രോളർ ബാദ്ഷ.

  Categories:
view more articles

About Article Author