Monday
25 Jun 2018

സാമൂഹ്യശാസ്ത്രം – മാര്‍ഗനിര്‍ദേശങ്ങളും മാതൃകാ ചോദ്യങ്ങളും ഉത്തരസൂചകങ്ങളും

By: Web Desk | Monday 5 March 2018 8:03 PM IST

ഭരതന്നൂര്‍ ഡോ. സി വസന്തകുമാരന്‍

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി എസ്എസ്എല്‍സി മാര്‍ച്ച് 2018 പരീക്ഷയ്ക്കുള്ള സാമൂഹ്യശാസ്ത്ര പരീക്ഷയുടെ ഉള്ളടക്കഭാരവും കുട്ടികളുടെ പരീക്ഷാ സമ്മര്‍ദ്ദവും ലഘൂകരിക്കുന്നതിനുവേണ്ടി താഴെപ്പറയുന്ന ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. വളരെ ശ്രദ്ധയോടുകൂടി പരീക്ഷാര്‍ഥികളായ എല്ലാ കൂട്ടുകാരും മനസിലാക്കുവാന്‍ ശ്രമിക്കേണ്ടതാണ്.
സാമൂഹ്യശാസ്ത്ര പരീക്ഷ (80 സ്‌കോര്‍)യുള്ള ചോദ്യപേപ്പറില്‍ എ ബി എന്നിങ്ങനെ രണ്ട് ഭാഗങ്ങള്‍ ഉണ്ടായിരിക്കും. ഓരോ ഭാഗത്തിനും 40 സ്‌കോര്‍ വീതമാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ ആദ്യഭാഗമായ ‘എ’ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരം രേഖപ്പെടുത്തേണ്ടതാണ്. പാര്‍ട്ട് ‘എ’ വിഭാഗത്തില്‍ 1. 3, 4 എന്നീ സ്‌കോറുകളുള്ള അതിഹ്രസ്വേത്തര ചോദ്യങ്ങള്‍ (very short Answers) സ്‌കോര്‍ -1, ഹ്രസ്വോത്തര ചോദ്യങ്ങള്‍ (short Answers) സ്‌കോര്‍ – 3, 4 ഉള്‍പ്പെടുന്നതാണ്.
പാര്‍ട്ട് ‘ബി’ വിഭാഗത്തിലുള്ള ചോദ്യങ്ങളില്‍ നിന്ന് നിശ്ചിത എണ്ണം തെരഞ്ഞെടുത്ത് എഴുതിയാല്‍ മതിയാകും. ഈ വിഭാഗത്തിലെ ഓരോ ചോദ്യങ്ങള്‍ക്കും ചോയ്‌സ് നല്‍കിയിട്ടുണ്ട്. ചോയ്‌സ് ചോദ്യങ്ങള്‍ ഉള്‍പ്പെടുന്ന യൂണിറ്റുകളെ രണ്ടിന്റെ കൂട്ടങ്ങളായാണ് പരിഗണിക്കുന്നത്. ബി വിഭാഗത്തില്‍ ഓരോ ചോദ്യനമ്പറിനു കീഴിലും രണ്ട് ചോദ്യങ്ങള്‍ ഉണ്ടാകും. ഇപ്രകാരമുള്ള രണ്ട് ചോദ്യങ്ങളും വ്യത്യസ്ത യൂണിറ്റുകളില്‍ നിന്നും നല്‍കിയിട്ടുള്ളവയായിരിക്കും. ഇതില്‍ നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും മികവാര്‍ന്നരീതിയില്‍ ഉത്തരമെഴുതുവാന്‍ കഴിയുന്ന ചോദ്യം യഥേഷ്ടം തെരഞ്ഞെടുത്ത് ഉത്തരം രേഖപ്പെടുത്തുവാനും ഏറ്റവും മെച്ചപ്പെട്ട സ്‌കോര്‍ നേടാനും അവസരമുണ്ട്. കൂടാതെ ബി വിഭാഗത്തില്‍ വളരെ ലഘുവായ ചോദ്യങ്ങള്‍ ഉണ്ടായിരിക്കില്ല. അതുകൊണ്ട് 3, 4, 5, 6 എന്നീ സ്‌കോറുകളിലുള്ള ചോദ്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 5, 6 സ്‌കോറുകളുള്ള ഉപന്യാസ ചോദ്യങ്ങള്‍ പാര്‍ട്ട് ബി-ല്‍ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളു.
നിങ്ങള്‍ ഓരോരുത്തരും പൊതുപരീക്ഷയ്ക്കായി പഠിക്കുമ്പോള്‍ പാര്‍ട്ട് എ-യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള യൂണിറ്റുകള്‍ ശരിയായ ആസൂത്രണത്തിലൂടെ മികവാര്‍ന്നരീതിയില്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തി. എല്ലാ ഭാഗങ്ങളും പരിപൂര്‍ണമായി പഠിച്ചുറപ്പിച്ചാല്‍ മാത്രമേ പൂര്‍ണസ്‌കോര്‍ 40 (50%) ലഭിക്കുകയുള്ളു. എന്നാല്‍ പാര്‍ട്ട് ബിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള യൂണിറ്റുകളുടെ പകുതി ശരിയായ രീതിയില്‍ പഠനം നടത്തിയാല്‍ ശേഷിക്കുന്ന സ്‌കോര്‍ 40 (50%) നേടി അനായാസം എ പ്ലസ് നേടാവുന്നതാണ്.
സാമൂഹ്യശാസ്ത്ര പാഠപുസ്തകം ക ല്‍ നിന്നും ആകെ 40 സ്‌കോറിനുള്ള ചോദ്യങ്ങളാണുണ്ടാകുന്നതെങ്കിലും എ വിഭാഗത്തില്‍ 20 സ്‌കോറും ബി വിഭാഗത്തില്‍ 20 സ്‌കോറുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. താഴെ നല്‍കിയിട്ടുള്ള പട്ടികയില്‍ നിന്ന് വിശദാംശങ്ങള്‍ വ്യക്തമാകുന്നതാണ്.

പാര്‍ട്ട് എ 20 സ്‌കോര്‍ (സാമൂഹ്യശാസ്ത്രം – ക) നിര്‍ബന്ധമായും ഉത്തരം എഴുതേണ്ട യൂണിറ്റുകള്‍

 

പാര്‍ട്ട് ബി -20 സ്‌കോര്‍ (സാമൂഹ്യശാസ്ത്രം – ക)
തെരഞ്ഞെടുത്ത് പഠിക്കേണ്ട നിര്‍ദ്ദിഷ്ട യൂണിറ്റുകള്‍

സാമൂഹ്യശാസ്ത്ര പാഠപുസ്തകം – II -ല്‍ നിന്നും 40 സ്‌കോറിനുള്ള ചോദ്യങ്ങള്‍ തന്നെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. എ വിഭാഗത്തിലും ബി വിഭാഗത്തിലും 20 സ്‌കോര്‍ വീതമാണ് നല്‍കിയിട്ടുള്ളത്. താഴെ കൊടുത്തിട്ടുള്ള പട്ടികയില്‍ നിന്നും വിശദാംശങ്ങള്‍ ബോധ്യപ്പെടുന്നതാണ്.

 

സാമൂഹ്യശാസ്ത്ര -പാഠപുസ്തകം II-ല്‍ ഭൂപടം ഒരു നിര്‍ബന്ധിത ചോദ്യമായി പരിഗണിക്കുന്നതാണ്. ഭൗതിക മാനവിക ഭൂമിശാസ്ത്ര സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാണ് ഈ ചോദ്യം രൂപപ്പെടുത്തുന്നത്. ഭൗതിക സവിശേഷതകളായ നദികള്‍, പര്‍വതങ്ങള്‍, പീഠഭൂമികള്‍ എന്നിവ കൂടാതെ സാംസ്‌കാരിക സവിശേഷതകളായ തുറമുഖങ്ങള്‍, പ്രധാന നഗരങ്ങള്‍, റയില്‍വേ ആസ്ഥാനങ്ങള്‍ തുടങ്ങിയവ ഇന്ത്യയുടെ ഭൂപട രൂപരേഖയില്‍ നിര്‍ദ്ദേശാനുസരണം (4 സവിശേഷതകള്‍) രേഖപ്പെടുത്തുമ്പോള്‍ 4 സ്‌കോര്‍ ലഭിക്കുന്നതാണ്. സാമൂഹ്യശാസ്ത്ര പാഠപുസ്തക പാര്‍ട്ട് കക ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഇന്ത്യയുമായി ബന്ധപ്പെട്ട അധ്യായങ്ങളില്‍ നിന്നാണ് ഭൂപട(ങമു)ത്തില്‍ രേഖപ്പെടുത്തുവാനുള്ള ഉള്ളടക്കം തെരഞ്ഞെടുക്കുന്നതെന്ന് പ്രത്യേകം ഓര്‍ക്കേണ്ടതാണ്.
സാമൂഹ്യശാസ്ത്ര II-ല്‍ നിന്നും പൊതുപരീക്ഷയ്ക്ക് (എസ്എസ്എല്‍സി മാര്‍ച്ച് – 2018) പ്രതീക്ഷിക്കാവുന്ന ഏതാനും മാതൃകാ ചോദ്യങ്ങളും അവയുടെ ഉത്തരസൂചികകളുമാണ് ചുവടെ നല്‍കിയിരിക്കുന്നത്.

1. ഹിമാലയന്‍ നദികളുടെയും ഉപദ്വീപായ നദികളുടെയും പ്രധാന സവിശേഷതകള്‍ 4 എണ്ണം വീതം എഴുതുക 4 സ്‌കോര്‍

ഹിമാലയന്‍ നദികള്‍
(ശ) ഹിമാലയന്‍ പര്‍വതനിരകളില്‍ നിന്നും ഉത്ഭവിക്കുന്നു
(ശശ) അതിവിസ്തൃതമായ വൃഷ്ടി പ്രദേശം
(ശശശ) അതിശക്തമായ അപരദന തീവ്രത
(ശ്) പര്‍വതമേഖലകളില്‍ ഗിരികന്ദരങ്ങള്‍ സൃഷ്ടിക്കുകയും സമതലങ്ങളില്‍ വളഞ്ഞുപുളഞ്ഞ് ഒഴുകുകയും ചെയ്യുന്നു.

ഉപദ്വീപിയ നദികള്‍
(ശ) ഉപദ്വീപിയ പീഠഭൂമിയിലെ മലനിരകളില്‍ നിന്നും ഉത്ഭവിക്കുന്നു
(ശശ) താരതമ്യേന വിസ്തൃതി കുറഞ്ഞ വൃഷ്ടി പ്രദേശം
(ശശശ) അപരദന തീവ്രത താരതമ്യേന കുറവ്
(ശ്) കാഠിന്യമേറിയ ശിലകളിലൂടെ ഒഴുകുന്നതിനാല്‍ അഗാധ താഴ്‌വരകള്‍ സൃഷ്ടിക്കപ്പെടുന്നില്ല.

2. ധാന്യവിളയായ നെല്ലിനെക്കുറിച്ച് ഒരു കുറിപ്പ് തയ്യാറാക്കുക – 3 സ്‌കോര്‍
ഇന്ത്യയിലെ മുഖ്യ ഭക്ഷ്യവിളയായ നെല്ല് ഒരു ഖാരിഫ് വിളയാണ്. എക്കല്‍ മണ്ണാണ് നെല്‍കൃഷിക്ക് ഏറ്റവും അനുയോജ്യം. 24 ഡിഗ്രി സെല്‍ഷ്യസില്‍ മുകളിലുള്ള ഉയര്‍ന്ന താപനിലയും 150 സെ.മീറ്റിന് മുകളിലുള്ള ധാരാളം മഴയും നെല്‍കൃഷിക്ക് ആവശ്യമാണ്. മഴ കുറഞ്ഞ പ്രദേശങ്ങളിലും ജലസേചന സൗകര്യമുണ്ടെങ്കില്‍ നെല്‍കൃഷി ചെയ്യാവുന്നതാണ്. ഇന്ത്യയില്‍ നദീതടങ്ങളിലും തീരസമതലങ്ങളിലുമാണ് മുഖ്യമായും നെല്‍കൃഷി ചെയ്യുന്നത്. കൂടാതെ സിവാലിക് പര്‍വതച്ചരിവുകളിലും തുട്ടുകളാക്കി നെല്‍കൃഷി ചെയ്തുവരുന്നു.

3. ഇന്ത്യയിലെ ഏറ്റവും പ്രധാന പരുത്തിത്തുണി ഉല്‍പ്പാദന കേന്ദ്രമായ മുംബൈ അറിയപ്പെടുന്നത് – 1 സ്‌കോര്‍.
കോട്ടണോ പോളിസ്

4. കോര്‍ ബാങ്കിങിന്റെ മേന്മകള്‍ വ്യക്തമാക്കുക. – 3 സ്‌കോര്‍.
എല്ലാ ബാങ്കുകളുടെയും ശാഖകള്‍ ഒരു സെന്‍ട്രല്‍ സെര്‍വറിന്റെ കീഴില്‍ കൊണ്ടുവന്ന് ബാങ്കിങ് സേവനങ്ങള്‍ ഒരു ബാങ്കില്‍ നിന്ന് മറ്റൊരു ബാങ്കിലേയ്ക്ക് സാധ്യമാകുന്നതരത്തില്‍ ക്രമീകരിച്ചിട്ടുള്ള ഒരു സൗകര്യമാണിത്. ഇതിലൂടെ കോര്‍ ബാങ്കിങ്, എടിഎം, ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്, ടെലി ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് എന്നീ ബാങ്കിങ് സംവിധാനങ്ങളെല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവന്നതോടെ ബാങ്കിങ് ഇടപാടുകള്‍ ലളിതമായി. ഈ സൗകര്യം ഉപയോഗിച്ച് ഒരു സ്ഥലത്തുള്ള ഒരു വ്യക്തിക്ക് തന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്നും പണം മറ്റൊരു സ്ഥലത്തുള്ള തന്റെ സുഹൃത്തിന്റെ ബാങ്കിലെ അക്കൗണ്ടിലേയ്ക്ക് അയക്കാന്‍ സാധിക്കും.

5. 1986 ലെ ഉപഭോക്തൃ സംരക്ഷണ നിയമം അനുശാസിക്കുന്ന പ്രധാനപ്പെട്ട അവകാശങ്ങളേവ? – 3 സ്‌കോര്‍
(i) ജീവനും സ്വത്തിനും ഹാനികരമാകുന്ന സാധനങ്ങള്‍ വിപണനം ചെയ്യുന്നതില്‍ നിന്ന് സംരക്ഷണം ലഭിക്കുന്നതിനുള്ള അവകാശം
(ii) സാധനങ്ങളുടെയും സേവനങ്ങളുടെയും ഗുണമേന്മ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള അവകാശം.
(iii) ന്യായവിലയ്ക്ക് സാധനവും സേവനവും ലഭിക്കുവാനുള്ള അവകാശം.
(ശ്) അധികാരികളുടെ മുമ്പില്‍ തര്‍ക്കങ്ങള്‍ക്കു പരിഹാരം തേടാനുള്ള അവകാശം
(്) ഉപഭോക്തൃ വിദ്യാഭ്യാസം ലഭിക്കുവാനുള്ള അവകാശം.

6. വസന്തകാലവും ഹേമന്തകാലവും തമ്മിലുള്ള വ്യത്യാസം വിലയിരുത്തും – 5 സ്‌കോര്‍
മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലാണ് പൊതുവെ ഉത്തരാര്‍ധഗോളത്തിലെ വസന്തകാലം ഉഷ്ണകാലത്തിനും ശൈത്യകാലത്തിനുമിടയിലെ രണ്ട് പരിവര്‍ത്തനകാലങ്ങളാണ് വസന്തകാലവും ഹേമന്തകാലവും. ശൈത്യകാലത്തില്‍ നിന്ന് ഉഷ്ണകാലത്തിലേയ്ക്കുള്ള മാറ്റത്തിന്റെ കാലമാണ് വസന്തകാലം.
ചെടികള്‍ തളിര്‍ക്കുന്നതും പുഷ്പിക്കുന്നതും മാവ് പൂക്കുന്നതും പ്ലാവുകളില്‍ ചക്കയുണ്ടാകുന്നതുമൊക്കെ വസന്തകാലത്തിന്റെ സവിശേഷതകളാണ്.
ഉത്തരാര്‍ധഗോളത്തിലെ ഹേമന്തകാലം പൊതുവെ ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളിലാണ്. ഉത്തരാര്‍ധഗോളത്തില്‍ വസന്തകാലമായിരിക്കുമ്പോള്‍ ദക്ഷിണാര്‍ധഗോളത്തില്‍ ഹേമന്തകാലമായിരിക്കും.
വേനല്‍ക്കാലത്തിന്റെ തീക്ഷ്ണതയില്‍ നിന്നും ശൈത്യത്തിലേയ്ക്കുള്ള മാറ്റത്തിന്റെ കാലമാണ് ഹേമന്തകാലം. ഇക്കാലയളവില്‍ അന്തരീക്ഷ ഉഷ്മാവ് ഗണ്യമായി കുറയുന്നു. തുടര്‍ന്ന് പകലിന്റെ ദൈര്‍ഘ്യം കുറഞ്ഞ് രാത്രിയുടെ ദൈര്‍ഘ്യം കൂടുന്നു.
മരങ്ങള്‍ പൊതുവെ ഇലപൊഴിക്കുന്ന കാലമാണ് ഹേമന്തകാലം. വരാനിരിക്കുന്ന വരണ്ടകാലത്തെ അതിജീവിക്കുവാനുള്ള സസ്യങ്ങളുടെ തയ്യാറെടുപ്പാണ് ഈ ഇലപൊഴിക്കല്‍.
ദക്ഷിണാര്‍ഥഗോളത്തില്‍ വസന്തകാലമായിരിക്കുമ്പോള്‍ ഉത്തരാര്‍ധഗോളത്തില്‍ ഹേമന്തകാലമാണ് അനുഭവപ്പെടുന്നത്. ചുരുക്കത്തില്‍ സൂര്യന്റെ അയനവും അതിന്റെ ഫലമായിട്ടുണ്ടാകുന്ന വിവിധ ഋതുക്കളും ഒരു ചാക്രികമായ പ്രതിഭാസമാണെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

7. ആഗോളതലങ്ങളെ കുറിച്ച് ചുരുക്കി വിവരിക്കുക – 6 സ്‌കോര്‍
ആഗോളതലത്തിലുണ്ടാകുന്ന മര്‍ദ്ദവ്യത്യാസത്തിന്റെ ഫലമായാണ് കാറ്റുകള്‍ രൂപംകൊള്ളുന്നത്. ഉച്ചമര്‍ദ്ദം അനുഭവപ്പെടുന്ന മേഖലയില്‍ നിന്നു ന്യൂനമര്‍ദ്ദം അനുഭവപ്പെടുന്ന മേഖലയിലേയ്ക്കാണ് കാറ്റ് വീശുന്നത്. ആഗോളമര്‍ദ്ദമേഖലകള്‍ക്കിടയില്‍ രൂപപ്പെടുന്ന കാറ്റുകളെ പൊതുവെ ആഗോളവാതങ്ങള്‍ എന്ന് അറിയപ്പെടുന്നു. വിവിധ ആഗോളവാതങ്ങളാണ് വാണിജ്യവാതങ്ങള്‍, പശ്ചിമവാതങ്ങള്‍, ധ്രുവീയ പൂര്‍വവാതങ്ങല്‍.

ആഗോളവാതങ്ങള്‍

(i) വാണിജ്യവാതങ്ങള്‍: ഉത്തരാര്‍ധഗോളത്തിലേയും ദക്ഷിണാര്‍ധഗോളത്തിലേയും ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലകളില്‍ നിന്ന് മധ്യരേഖാ ന്യൂനമര്‍ദ്ദമേഖലയിലേയ്ക്ക് നിരന്തരം വീശിക്കൊണ്ടിരിക്കുന്ന കാറ്റുകളെ വാണിജ്യവാതങ്ങള്‍ എന്നറിയപ്പെടുന്നു. ഉത്തരാണ്ഡഗോളത്തില്‍ വടക്കുകിഴക്കു ദിശയില്‍ നിന്ന് വീശുന്നതിനാല്‍ ഈ കാറ്റുകളെ വടക്കുകിഴക്കന്‍ വാണിജ്യ വാതങ്ങളെന്നും ദക്ഷിണാര്‍ധഗോളത്തില്‍ തെക്കുകിഴക്കു ദിശയില്‍ വീശുന്നതുകൊണ്ട് തെക്കുകിഴക്കന്‍ വാണിജ്യവാതങ്ങളെന്നും അറിയപ്പെടുന്നു. ഇരു അര്‍ധഗോളങ്ങളില്‍ നിന്നും വീശിയെത്തുന്ന വാണിജ്യ വാതങ്ങള്‍ സംഗമിക്കുന്ന മേഖല ഇന്റര്‍ ട്രോപ്പിക്കല്‍ കണ്‍വര്‍ജസ് സോണ്‍ എന്നാണ് പറയപ്പെടുന്നത്.
(ii) പശ്ചിമവാതങ്ങള്‍: ഇരു അര്‍ധഗോളങ്ങളിലും ഉപോഷ്ണ ഉച്ചമര്‍ദ്ദമേഖലകളോടുചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഉപധ്രുവീയ ന്യൂനമര്‍ദ്ദമേഖലകള്‍ ഉണ്ട്. ഉച്ചമര്‍ദ്ദമേഖലകളില്‍ നിന്ന് ഈ മേഖലകളിലേക്ക് നിരന്തരം വീശിക്കൊണ്ടിരിക്കുന്ന കാറ്റുകളെ പശ്ചിമവാതങ്ങള്‍ എന്നറിയപ്പെടുന്നു. കാരണം ഇപ്രകാരമുണ്ടാകുന്ന കാറ്റിന്റെ ദിശ ഏറെക്കുറെ പടിഞ്ഞാറുനിന്നായതുകൊണ്ടാണ് ഇവയെ പശ്ചിമവാതങ്ങള്‍ എന്ന് വിളിക്കുന്നത്. ദക്ഷിണാര്‍ധഗോളത്തില്‍ പശ്ചിമവാതങ്ങളുടെ ശക്തി ഉത്തരാര്‍ധഗോളത്തിനെക്കാള്‍ കൂടുതലാണ്. കാരണം ദക്ഷിണാര്‍ധഗോളത്തില്‍ ഏറിയ പങ്കും സമുദ്രമായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്. ദക്ഷിണാര്‍ധഗോളത്തിലെ വിശാലമായ സമുദ്രങ്ങളിലൂടെ ആഞ്ഞുവീശുന്ന പശ്ചിമവാതങ്ങളെ റോറിങ് ഫോര്‍ട്ടീസ് (400 തെക്ക് അക്ഷാംശങ്ങളില്‍), ഫ്യൂരിയസ് ഫിഫ്റ്റീസ് (500 അക്ഷാംശങ്ങളില്‍) ഷ്‌റീക്കിങ് സിക്സ്റ്റീസ് (600 അക്ഷാംശങ്ങളില്‍) എന്നിങ്ങനെ പഴയ നാവികര്‍ പേരിട്ടുവിളിച്ചിരുന്നു.
(iii) ധ്രുവീയ പര്‍വതങ്ങള്‍: ധ്രുവങ്ങളിലെ മഞ്ഞുറഞ്ഞ മേഖലയെ ഉച്ചമര്‍ദ്ദകേന്ദ്രങ്ങളാണ്. ഈ മേഖലകളില്‍ നിന്ന് ഉപോഷ്ണമേഖലയെ ലക്ഷ്യമാക്കി വീശുന്ന ഹിമകാറ്റുകളാണ് ധ്രുവീയവാതങ്ങള്‍. കോറിയോലിസ് ബലം കാരണം ഇവ ഇരു അര്‍ധഗോളങ്ങളിലും കിഴക്കുദിക്കില്‍ നിന്നാണ് വീശുന്നത്. അതിനാല്‍ ഇവ ധ്രുവീയ പൂര്‍വവാതകങ്ങള്‍ എന്നറിയപ്പെടുന്നു. വടക്കേ അമേരിക്ക, വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍, റഷ്യ എന്നീ മേഖലകളിലെ കാലാവസ്ഥ നിര്‍ണയിക്കുന്നതില്‍ ഈ കാറ്റുകള്‍ക്ക് ഗണ്യമായ പങ്കുണ്ട്.