Sunday
19 Aug 2018

സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിലും ഇന്ത്യ പിറകോട്ട്

By: Web Desk | Saturday 21 October 2017 11:14 PM IST

ന്യൂഡല്‍ഹി: ധനകാര്യമേഖലയിലെ നിഷ്‌ക്രിയത്വം കാരണം സാമ്പത്തിക സ്വാതന്ത്ര്യ സൂചികയിലും ഇന്ത്യ പിറകോട്ട് പോയി. 123 ല്‍ നിന്ന് 140 ലേയ്ക്ക് പതിച്ച ഇന്ത്യ ഭൂട്ടാനും പാകിസ്ഥാനും പിറകിലാണെന്ന് അമേരിക്കയിലെ ഹെറിറ്റേജ് ഫൗണ്ടേഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സാമ്പത്തിക വളര്‍ച്ച ഏഴ് ശതമാനത്തിനടുത്ത് നില്‍ക്കുന്നുവെങ്കിലും വളര്‍ച്ച ആഴത്തിലുള്ളതോ സാമ്പത്തിക സ്വാതന്ത്ര്യം നല്‍കുന്നതോ അല്ല. തീര്‍ത്തും സ്വാതന്ത്ര്യമില്ലാത്ത സമ്പദ്ഘടനയെന്ന വിഭാഗത്തിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
കഴിഞ്ഞ വര്‍ഷത്തെ സൂചികയില്‍ 56.2 പോയിന്റുമായി 123 -ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇത്തവണ 3.6 പോയിന്റ് കുറഞ്ഞാണ് 143 -ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടത്. ഭൂട്ടാന്‍ (107), ശ്രീലങ്ക (112), ബംഗ്ലാദേശ്(128), പാകിസ്ഥാന്‍(141) എന്നീ അയല്‍ രാജ്യങ്ങളെല്ലാം ഇന്ത്യയ്ക്ക് മുന്നിലാണ്. അഫ്ഗാനിസ്ഥാന്‍ (163), മാലി (157) എന്നിവയാണ് ഇന്ത്യയ്ക്ക് പിറകിലുള്ളത്.

Related News