സി­പി­ഐ സ്വാ­ഗ­തം ചെ­യ്‌­തു

സി­പി­ഐ സ്വാ­ഗ­തം ചെ­യ്‌­തു
May 20 04:45 2017

ന്യൂ­ഡൽ­ഹി: മുൻ ഇ­ന്ത്യൻ സൈ­നി­കൻ കുൽ­ഭൂ­ഷൺ ജാ­ദ­വി­ന്‌ പാ­കി­സ്ഥാൻ പ്ര­ഖ്യാ­പി­ച്ച വ­ധ­ശി­ക്ഷ റ­ദ്ദാ­ക്കി­യ അ­ന്താ­രാ­ഷ്ട്ര നീ­തി­ന്യാ­യ കോ­ട­തി (ഐ­സി­ജെ) യു­ടെ ന­ട­പ­ടി­യെ സി­പി­ഐ കേ­ന്ദ്ര സെ­ക്ര­ട്ടേ­റി­യ­റ്റ്‌ സ്വാ­ഗ­തം ചെ­യ്‌­തു.
അ­ന്തി­മ­വി­ധി വ­രു­ന്ന­തു­വ­രെ വ­ധ­ശി­ക്ഷ ന­ട­പ്പി­ലാ­ക്ക­രു­തെ­ന്നാ­ണ്‌ വി­ധി­ച്ചി­രി­ക്കു­ന്ന­ത്‌. വി­ധി സ്വീ­കാ­ര്യ­മ­ല്ലെ­ന്ന പാ­കി­സ്ഥാൻ നി­ല­പാ­ട്‌ അം­ഗീ­ക­രി­ക്കാ­വു­ന്ന­ത­ല്ല. അ­ഭി­ഭാ­ഷ­ക­നെ അ­നു­വ­ദി­ക്കു­ന്ന­തി­നെ­യും നോ­ട്ടീ­സ്‌ നൽ­കു­ന്ന­തി­നെ­യും എ­തിർ­ത്തു­കൊ­ണ്ട്‌ നേ­ര­ത്തേ കൈ­ക്കൊ­ണ്ട നി­ല­പാ­ടും അ­ത്യ­ന്തം പ്ര­തി­ഷേ­ധാർ­ഹ­മാ­ണ്‌.
മ­നു­ഷ്യാ­വ­കാ­ശ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട വി­യ­ന്ന കൺ­വൻ­ഷ­ന്റെ ആർ­ട്ടി­ക്കിൾ ഒ­ന്ന്‌ അം­ഗീ­ക­രി­ക്കു­ന്ന­തിൽ പാ­കി­സ്ഥാൻ പ­രാ­ജ­യ­പ്പെ­ട്ട­താ­യി ഐ­സി­ജെ ചൂ­ണ്ടി­ക്കാ­ട്ടി­യി­ട്ടു­ണ്ട്‌. വി­ധി­യെ ബ­ഹു­മാ­നി­ക്കാ­നും ജാ­ദ­വി­നെ വെ­റു­തെ വി­ടാ­നു­മു­ള്ള ന­ല്ല മ­ന­സ്‌ പാ­കി­സ്ഥാ­നു­ണ്ടാ­കു­മെ­ന്ന്‌ പ്ര­തീ­ക്ഷി­ക്കു­­ന്ന­താ­യി സെ­ക്ര­ട്ടേ­റി­യ­റ്റ്‌ അ­ഭി­പ്രാ­യ­പ്പെ­ട്ടു.

  Categories:
view more articles

About Article Author