Sunday
24 Sep 2017

സിംഗപ്പൂർ ചരിത്രത്തില്‍ ആദ്യമായി വനിത പ്രസിഡന്റ്

By: Web Desk | Thursday 14 September 2017 9:09 AM IST

സിംഗപ്പൂരില്‍ ആദ്യമായി ഒരു വനിത പ്രസിഡന്റായി. തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ
ഹലീമ യാക്കോബാണ് പ്രസിഡന്റായി ചരിത്രമെഴുതിയത്. . മലായ് വിഭാഗക്കാരിയാണ് ഹലീമ .എതിര്‍ സ്ഥാനാര്‍ഥികളാരും ഇല്ലാത്തതിനാല്‍ ഹലീമയെ പ്രസിഡന്റായി പ്രഖ്യാപിക്കുകയായിരുന്നു.നേരത്തെ മൂന്നു വര്‍ഷത്തോളം രാജ്യത്തെ പാര്‍ലമെന്റില്‍ സ്പീക്കറായിരുന്നു 62കാരിയായ ഹലീമ. ഇന്ത്യക്കാരനാണ് ഹലീമയുടെ പിതാവ്. മാതാവ് മലായ് വംശജയും.സിംഗപ്പൂര്‍ സൈന്യത്തിലെ ഉന്നത സ്ഥാനങ്ങളിലും ഇതുവരെ ഒറ്റ മലായ്ക്കാരനും നിയമിക്കപ്പെട്ടിട്ടില്ല.

പ്രസിഡന്റ് പദവി ഇത്തവണ സിംഗപ്പൂരിലെ മലായ് വിഭാഗത്തിലേക്ക് മാത്രം പരിമിതപ്പെടുത്തിയിരുന്നു. ഹലീമ ഉള്‍പ്പെടെ മൂന്ന് പേരാണ് മത്സരിക്കാന്‍ തയ്യാറായി രംഗത്തെത്തിയത്. എന്നാല്‍ മത്സരാര്‍ഥിക്ക് 500 മില്യണ്‍ സിംഗപ്പൂര്‍ ഡോളറിന്റെ ഷെയറുള്ള കമ്പനിയുടെ ഉടമയായിരിക്കണമെന്ന നിബന്ധ പാലിക്കാന്‍ മറ്റ് രണ്ട് സ്ഥാനാര്‍ഥികളായ സാലിഹ് മറികന്‍,ഫരീദ് ഖാന്‍ എന്നിവര്‍ക്കായില്ല. ഹലീമക്കും ഈ നിബന്ധന പാലിക്കാനായില്ല.

പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്നയാള്‍ക്ക് ഈ നിബന്ധന വേണ്ടതില്ല എന്നാണ് ഭരണഘടന അനുശാസിക്കുന്നത്. പാര്‍ലമെന്റ് സ്പീക്കറായിരുന്ന ഹലീമ സ്ഥാനാര്‍ഥിയാവുകയും ചെയ്തു. 47 വര്‍ഷത്തിനിടെ ആദ്യമായാണ് ന്യൂനപക്ഷമായ മലായ് വിഭാഗത്തില്‍ നിന്ന് ഒരാള്‍ പ്രസിഡന്റ് പദവിയിലെത്തുന്നത്. തെരഞ്ഞെടുക്കപ്പെടാതെ ഒരാള്‍ പ്രസിഡന്റായതില്‍ സിംഗപ്പൂരില്‍ പ്രതിഷേധം ശക്തമാവുകയാണ്.

 

Related News