Saturday
26 May 2018

സിനിമാ ലോകത്തെ പുത്തൻ വിശേഷങ്ങൾ

By: Web Desk | Sunday 25 June 2017 4:45 AM IST

ഡാൻസ്‌ ഡാൻസ്‌
വിശ്വപ്രസിദ്ധ ഡാൻസർ മൈക്കിൾ ജാക്സന്റെ മരണദിവസം, കേരളത്തിലെ ഒരു ഗ്രാമത്തിൽ ഒരു കുട്ടി ജനിച്ചു. ജാക്സന്റെ ആരാധകരായ മാതാപിതാക്കൾ അവന്‌ മൈക്കിൾ എന്ന്‌ പേരിട്ടു. മൈക്കിൾ വളർന്നു വന്നപ്പോൾ, നല്ലൊരു നർത്തകനായി. മൈക്കിളിന്റെ കഥ പറയുകയാണ്‌ ‘ഡാൻസ്‌ ഡാൻസ്‌’ എന്ന ചിത്രം. അച്ചുക്കുട്ടി ഫിലിംസിന്റെ ബാനറിൽ രാജു ആന്റണി നിർമ്മിക്കുന്ന ഈ ചിത്രം നിസാർ സംവിധാനം ചെയ്യുന്നു.
ഡി ഫോർ ഡാൻസ്‌, എന്ന റിയാലിറ്റി ഷോയിലെ ജേതാവ്‌ റംസാൻ മൈക്കിളിനെ അവതരിപ്പിക്കുന്നു.
കോളേജിലെത്തിയതോടെ മൈക്കിൾ പ്രസിദ്ധനായി. അതോടൊപ്പം ആരാധകരും വർദ്ധിച്ചു. നൃത്തമൽസരങ്ങളിൽ ഒന്നാമനായിരുന്നു മൈക്കിൾ. അതിനിടയിൽ പെട്ടെന്നൊരുദിവസം മൈക്കിൾ അപ്രത്യക്ഷനായി. തുടർന്നുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവങ്ങൾ നൃത്തത്തിനും, സംഗീതത്തിനും പ്രാധാന്യം കൊടുത്ത്‌ ചിത്രീകരിച്ചിരിക്കുന്നു.
അച്ചുക്കുട്ടി ഫിലിംസിനുവേണ്ടി രാജു ആന്റണി നിർമ്മിക്കുന്ന ‘ഡാൻസ്‌ ഡാൻസ്‌’ നിസാർ സംവിധാനം ചെയ്യുന്നു. ക്യാമറ -ജയൻ ആർ. ഉണ്ണിത്താൻ, തിരക്കഥ, സംഭാഷണം – കൊല്ലം സിറാജ്‌, ഗാനങ്ങൾ- വയലാർ ശരത്ചന്ദ്രവർമ്മ, വിമൽ രാമങ്കരി, ശശിധരൻ മാടപ്പള്ളി, സംഗീതം – ജയപ്രകാശ്‌, പ്രൊഡക്ഷൻ കൺട്രോളർ – എൻ. ജീവൻ, കല – വത്സൻ, മേക്കപ്പ്‌ – ജോഷി ജോസ്‌, എഡിറ്റർ – മൂകേഷ്‌ ജി. മുരളി, ചീഫ്‌ അസോസിയേറ്റ്‌ ഡയറക്ടർ – ബിജു സെലസ്റ്റീൻ.
റംസാൻ, കലാഭവൻ ഷാജോൺ, സുരാജ്‌ വെഞ്ഞാറമ്മൂട്‌, വിജയരാഘവൻ, സുധീർ കരമന, ഗണേഷ്കുമാർ, സുനിൽ സുഗത, മൻരാജ്‌, കോട്ടയം പ്രദീപ്‌, കൊല്ലം ഷിറാജ്‌, തിരുമല രാമചന്ദ്രൻ, പീറ്റർ, മൃത്യുഞ്ജയൻ, രമേശ്‌ വെമ്പായം, പ്രേംജിത്ലാൽ, ഷാജി തിരുവല്ല, റോഷിനി സിംഗ്‌, ഐശ്വര്യ, അനിഘ, ദേവി അജിത്ത്‌, കനകലത, സോണിയ, മാസ്റ്റർ ആഷിഖ്‌, ബേബി ഇൻഷാ, ബേബി എയ്ഞ്ചൽ എന്നിവർ അഭിനയിക്കുന്നു.


മൈ ഫാദർ
ആധുനിക കാലത്തെ കുടുംബ ബന്ധങ്ങളിൽ അച്ഛന്റെയും അമ്മയുടെയും സ്ഥാനം എവിടെയാണെന്ന്‌ വരച്ചു കാട്ടുന്ന ഹ്രസ്വ ചിത്രമാണ്‌ അലൻ മീഡിയയുടെ ബാനറിൽ ലക്ഷ്മൺ ആചാര്യ സംവിധാനം ചെയ്ത മൈ ഫാദർ. അലക്സ്‌ ബാബുവാണ്‌ ചിത്രത്തിന്റെ നിർമ്മാതാവ്‌. ചിത്രത്തിന്റെ കഥ,തിരക്കഥ,സംഭാഷണം അലക്സ്‌ ബാബു രചിച്ചു.
ഒരു മഹാസംഭവം സിനിമയിലെ അസിസ്റ്റന്റ്‌ ക്യാമറാമാൻ ശരത്‌ മേലാംകോടാണ്‌ ഛായാഗ്രഹണം നിർവഹിച്ചത്‌.എഡിറ്റിങ്‌ – ഷിജി വെമ്പായം,പി.ആർ.ഒ- എ.എസ്‌ പ്രകാശ്‌,പശ്ചാത്തല സംഗീതം-മിഥുൻ മുരളി,സൗണ്ട്‌ എഫക്റ്റ്സ്‌ – വിപിൻ എം. ശ്രീ,അസിസ്‌ററന്റ്‌ ക്യാമറ – വിഷ്ണു കരിപ്പൂർ,ആർട്ട്‌ – സമീർ മൂന്നാനക്കുഴി.
ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ ശരൺ നെടുമങ്ങാടൻ,വർഷ,വിനേഷ്‌ കുമാർ, ഐശ്വര്യ,ഷബർഷാ,മാസ്റ്റർ അഭിനവ്‌ ശ്രീകാന്ത്‌ എന്നിവരാണ്‌ അഭിനേതാക്കൾ.


കല്യാണമാമൻ
കുടുംബം കലക്കി കല്യാണ ബ്രോക്കറുടെ വീരപരാക്രമങ്ങളുടെ കഥ രസകരമായി അവതരിപ്പിക്കുകയാണ്‌ ‘കല്യാണമാമൻ’ എന്ന കൊച്ചു സിനിമ. ന്യൂദർശൻ ക്രീയേഷൻസിന്റെ ബാനറിൽ കെ. എം. മാത്യു പാല നിർമ്മിക്കുന്ന ഈ സിനിമ, ‘നിയോഗം’, ‘ഡോളർ, സോളാർ സ്വപ്നം’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജു ജോസഫ്‌ സംവിധാനം ചെയ്യുന്നു.
ചൊവ്വാ ദോഷമുള്ള പെൺകുട്ടികൾ ഉള്ള കുടുംബം നേരിടുന്ന പ്രശ്നങ്ങളിലേക്ക്‌ വിരൽ ചൂണ്ടുകയാണീ ചിത്രം. നാട്ടിലെ പ്രമാണിയായ ശങ്കരനാരായണന്റെ (കെ.എം. മാത്യു പാല) മകൾ സുമക്കുട്ടിക്ക്‌ ചൊവ്വാ ദോഷമാണ്‌. വിവാഹങ്ങൾ നടക്കുന്നില്ല. ഒടുവിൽ കല്യാണ ബ്രോക്കർ പൊന്നപ്പനെ (സഞ്ജയൻ മിത്രങ്കരി) വിവാഹക്കാര്യം ഏൽപ്പിച്ചു.
ഒന്നാംകിട തരികിട ആയിരുന്നു പൊന്നപ്പൻ. പലകാര്യങ്ങൾ പറഞ്ഞ്‌ അയാൾ ശങ്കരനാരായണന്റെ പക്കൽ നിന്ന്‌ പണം വാങ്ങും.
ചന്ദ്രൻ എന്ന ആളുമായി ചൊവ്വാഴ്ച വിവാഹം നടത്തിയാൽ ദോഷം മാറുമെന്ന്‌ വരെ അയാൾ പറഞ്ഞു. ശങ്കരനാരായ ണനും കുടുംബവും എല്ലാം വിശ്വസിച്ചു. ഇതിനിടയിലാണ്‌ ബ്രോക്കർ പൊന്നപ്പന്‌ ഒരു അക്കിടിപറ്റിയത്‌!
കോമഡിക്ക്‌ പ്രാധാന്യം കൊടുത്ത്‌ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി.
ന്യൂദർശൻ ക്രീയേഷൻസിന്റെ ബാനറിൽ കെ.എം. മാത്യു പാല നിർമ്മിക്കുന്ന ‘കല്യാണമാമൻ’ രാജു ജോസഫ്‌ സംവിധാനം ചെയ്യുന്നു.
കഥ, തിരക്കഥ, സംഭാഷണം – മിത്രങ്കരി സജയകുമാർ, ക്യാമറ – അനന്തഗോപാൽ, എഡിറ്റിംഗ്‌ – ജിക്കു മോൻ, കല – സജിത്ത്‌ മേവട, മേക്കപ്പ്‌ – ബിബൻ കൂടല്ലൂർ, പശ്ചാത്തല സംഗീതം – ലാൽത്രയം ഓഡിയോസ്‌, സഹസംവിധാനം – സാജൻ ജോസഫ്‌, ഇ.കെ. മനോജ്‌ കോട്ടയം, പ്രൊഡക്ഷൻ കൺട്രോളർ – ജോഷി കൊല്ലപ്പള്ളി, പി.ആർ.ഒ. – അയ്മനം സാജൻ. സജയകുമാർ മിത്രങ്കരി, കെ. എം. മാത്യു പാല, മനോജ്‌ കോട്ടയം, രാജീവ്‌ കുമ്മനം, ജോസ്‌ പാല, ജോഷി, വൽസലാമേനോൻ, ഐശ്വര്യ രാജീവ്‌, ബിസ്മി, സുകന്യ എന്നിവർ അഭിനയിക്കുന്നു.


ഞാവൽപ്പഴം’
ഇന്ത്യൻ സൂപ്പർ ലീഗിൽ, കേരള ബ്ലാസ്റ്റേഴ്സിന്റെ തീം സോംഗ്‌ തയ്യാറാക്കിയതിലൂടെ ശ്രദ്ധേയമായ കൊച്ചി ഷീ മീഡിയാസ്‌ ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ്‌ ‘ഞാവൽപ്പഴം’. കെ. കെ. ഹരിദാസ്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പൂജ എറണാകുളം ബി.റ്റി.എച്ച്‌. ഹോട്ടലിൽ നടന്നു. പ്രശസ്ത സംവിധായകൻ മേജർ രവി ഭദ്രദീപം തെളിയിച്ചു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.
അന്യം നിന്നുപോയ നാട്ടിൻ പുറവും, മുത്തശ്ശി കഥകളും കടന്നു വരുന്ന ഈ ചിത്രം, പുത്തൻ തലമുറയ്ക്ക്‌ ഒരു ദ്യശ്യാനുഭവവമായിരിക്കും. ചിത്രത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങളുടെ ഭാഗമായ്‌ ജൂലൈ 4 ന്‌ ആയിരം ഞാവൽ മരങ്ങൾ എറണാകുളത്തും പരിസരങ്ങളിലുമായ്‌ നട്ടു പിടിപ്പിക്കാൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തയ്യാറെടുക്കുകയാണ്‌.
രചന – ഷാൻ കീച്ചേരി, ക്യാമറ – ഷെട്ടി മണി, ഗാനരചന, സംഗീതം – ശരത്‌ മോഹൻ, കൊ-പ്രൊഡ്യൂസർ – രഞ്ജിത്ത്‌ ചെറുമഠം, എഡിറ്റർ – പീറ്റർ സാജൻ, പശ്ചാത്തല സംഗീതം – പ്രശാന്ത്‌ നിട്ടൂർ, ആലാപനം – രഞ്ജിനി ജോസ്‌, ശ്വേതാ മോഹൻ, മധു ബാലകൃഷ്ണൻ, കെ.എസ്‌. ഹരിശങ്കർ, നൃത്തം – ഷാജേഷ്‌ പള്ളുരുത്തി, മേക്കപ്പ്‌ – റോയി പെല്ലിശ്ശേരി, പ്രൊഡക്ഷൻ കൺട്രോളർ – ഷാജി പട്ടിക്കര, കല – പ്രമോദ്‌ കൈനകരി, കോസ്റ്റ്യൂമർ – അസ്സീസ്‌ പാലക്കാട്‌, ചീഫ്‌ അസ്സോസിയേറ്റ്‌ ഡയറക്ടർ – ജിജേഷ്‌ വിജയൻ. അസോസിയേറ്റ്‌ ഡയറക്ടേഴ്സ്‌ – ബോബൻ ഗോവിന്ദൻ, അനൂപ്‌ മാധവ്‌, ബിനു ജോർജ്ജ്‌, സജിത്ത്‌ പനങ്ങാട്‌ പി.ആർ.ഒ. – അയ്മനം സാജൻ, ഡിസൈൻ – അവിനാഷ്‌ ഐക്കണോഗ്രാഫിക്സ്‌, ക്യാമറ അസിസ്റ്റന്റ്‌ – ഷിബി ഒ.റ്റി., നിഗീഷ്‌ കുറ്റിപ്പുറം. സ്റ്റിൽ – ആർ. ഡി.എച്ച്‌. കൃഷ്ണ,
കുട്ടികൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ, ഷാർഫിൻ സെബാസ്റ്റ്യൻ, ഹെയിൽന എൽസ്‌, ആത്മീക മനീക്‌, നന്ദന ഉമേഷ്‌, സുധീർ കരമന, പാഷാണം ഷാജി, ആൽവിൻ അന്തോണിയൊ, മണികണ്ഠൻ ആചാരി, സന്തോഷ്‌ കീഴാറ്റൂർ, സ്ഫടികം ജോർജ്ജ്‌, ടോണി, കലാശാല ബാബു, ഹരീഷ്‌ പേരാടി, ഹരീഷ്‌ കണാരൻ, രാജീവ്‌ കളമശേരി, അഞ്ജലി നായർ, മഞ്ജു സുനി, ലിദിയ, എന്നിവർ വേഷമിടുന്നു. ജൂലൈ 7 ന്‌ ചിത്രീകരണം എറണാകുളം, വെള്ളൂർ എന്നിവിടങ്ങളിലായി ആരംഭിക്കും.