സിപിഐ മേഖലാ ജനറൽബോഡികൾക്ക്‌ 21ന്‌ തുടക്കം

സിപിഐ മേഖലാ ജനറൽബോഡികൾക്ക്‌ 21ന്‌ തുടക്കം
June 19 04:45 2017

തിരുവനന്തപുരം: സിപിഐ ദേശീയ കൗൺസിൽ തീരുമാനങ്ങൾ വിശദീകരിക്കുന്നതിനായി സംസ്ഥാനത്ത്‌ മൂന്ന്‌ മേഖലാ ജനറൽ ബോഡി യോഗങ്ങൾ ചേരും. ബന്ധപ്പെട്ട മേഖലയിൽ നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങൾ, ജില്ലാ, മണ്ഡലം കമ്മിറ്റി അംഗങ്ങൾ, ലോക്കൽ കമ്മറ്റി സെക്രട്ടറിമാർ എന്നിവർ യോഗത്തിൽ പങ്കെടുക്കും. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്ര ൻ, ദേശീയ സെക്രട്ടേറിയേറ്റ്‌ അംഗം പന്ന്യൻ രവീന്ദ്രൻ, ദേശീയ എക്സിക്യൂട്ടീവ്‌ അംഗങ്ങളായ ബിനോയ്‌ വിശ്വം, കെ ഇ ഇസ്മായിൽ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
ആലുവയിൽ ആരംഭിക്കുന്ന യോഗം 21ന്‌ രാവിലെ 10 മണിക്ക്‌ തോട്ടക്കാട്ടുകര ജംഗ്ഷനിലുള്ള പ്രിയദർശിനി ഹാളിൽ ചേരും. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലെ പ്രവർത്തകർ പങ്കെടുക്കും. 24ന്‌ കൊല്ലത്ത്‌ ചേരുന്ന രണ്ടാമത്‌ യോഗം രാവിലെ 10 മണിക്ക്‌, ആശ്രാമം മൈതാനത്തിന്‌ സമീപം യൂനുസ്‌ കൺവെൻഷൻ സെന്ററിൽ ചേരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രവർത്തകർ പങ്കെടുക്കും.28ന്‌ കോഴിക്കോട്‌ ചേരുന്ന മൂന്നാമത്‌ യോഗം രാവിലെ 10 മണിക്ക്‌ നലാന്റ ഓഡിറ്റോറിയത്തിൽ ചേരും. കാസർഗോഡ്‌, കണ്ണൂർ, വയനാട്‌, മലപ്പുറം, കോഴിക്കോട്‌, പാലക്കാട്‌ ജില്ലകളിലെ പ്രവർത്തകർ പങ്കെടുക്കും. യോഗങ്ങളിൽ ബന്ധപ്പെട്ടവർ പങ്കെടുക്കണമെന്ന്‌ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭ്യർത്ഥിച്ചു.

  Categories:
view more articles

About Article Author