സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ്‌ ചാക്കോയുടെ ജൂനിയർ കസ്റ്റഡിയിൽ

സുനിയുടെ മുൻ അഭിഭാഷകൻ പ്രതീഷ്‌ ചാക്കോയുടെ ജൂനിയർ കസ്റ്റഡിയിൽ
July 17 04:45 2017

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യ പ്രതി സുനിൽകുമാർ എന്ന പൾസർ സുനിയുടെ മുൻ അഭിഭാഷകനായിരുന്ന പ്രതീഷ്‌ ചാക്കോയുടെ ജൂനിയർ അഡ്വ.രാജുജോസഫിനെ പൊലീസ്‌ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു.ഇയാള ആലുവ പൊലീസ്‌ ക്ലബ്ബിൽ അന്വേഷണ ഉദ്യാഗസ്ഥർ ചോദ്യം ചെയ്യുകയാണ്‌.നടിയെ ആക്രമിച്ച്‌ ചിത്രീകരിച്ച ദൃശ്യങ്ങളങ്ങിയ മൊബെയിൽ ഫോൺ അഭിഭാഷകൻ പ്രതീഷ്‌ ചാക്കോയെ ഏൽപിച്ചുവെന്നാണ്‌ സുനി മൊഴി നൽകിയിട്ടുള്ളത്‌.ഇക്കാര്യം ചോദിച്ചറിയുന്നതിനു പ്രതീഷ്‌ ചാക്കോയെ അറസ്റ്റ്‌ ചെയ്യാൻ പൊലീസ്‌ നീക്കമുണ്ടെന്നു മനസിലാക്കി ഇയാൾ ഒളിവിലാണ്‌.ഈ സാഹചര്യത്തിലാണ്‌ ജൂനിയർ അഭിഭാഷകൻ രാജു ജോസഫിനെ കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്‌ .

  Categories:
view more articles

About Article Author