സൂര്യോത്സവത്തിൽ അഹല്യയും ദ്രൗപദിയും നിറഞ്ഞാടി

സൂര്യോത്സവത്തിൽ അഹല്യയും ദ്രൗപദിയും നിറഞ്ഞാടി
May 06 04:45 2017

പ്രത്യേക ലേഖകൻ
അബുദാബി: ഇതിഹാസങ്ങളിലെ അതുല്യ കഥാപാത്രങ്ങളായ ദ്രൗപദിയും അഹല്യയും ശൂർപ്പണഖയും അബുദാബിയിലെയും ദുബായിലേയും അരങ്ങുകളിൽ നിറഞ്ഞാടിയപ്പോൽ സൂര്യോത്സവം പ്രവാസി കലാസ്വാദകർക്ക്‌ ഓർമയിൽ തങ്ങുന്ന ഒരിതളായി.
സൂര്യയുടെ രക്ഷാധികാരി ബി ആർ ഷെട്ടിയുടെ നേതൃത്വത്തിൽ സൂര്യ കൃഷ്ണമൂർത്തി സംവിധാനം ചെയ്ത നൃത്തനാടകത്തിൽ പ്രശസ്ത നർത്തകികളായ ജാനകി രംഗരാജൻ. ദക്ഷിണാ വൈദ്യനാഥൻ, അരുപ ലാഹിരി എന്നിവർ ദ്രൗപദിയും അഹല്യയും ശൂർപ്പണഖയുമായി നൃത്തം ചവിട്ടിയപ്പോൾ ഭാവലാസ്യ ലാവണ്യങ്ങളോടെ ഈ ഇതിഹാസ കഥാപാത്രങ്ങളുടെ സംഘർഷഭരിത ജീവിതമുഹൂർത്തങ്ങളിലേക്കാണ്‌ സൂര്യ കൃഷ്ണമൂർത്തി വെളിച്ചം തെളിച്ചത്‌.
ദുബായ്‌ ഇന്ത്യൻ സ്കൂളിലും അബുദാബി ഇന്ത്യൻ സോഷ്യൽ സെന്ററിലും നടന്ന നൃത്തോത്സവത്തിന്റെ സംഘാടകർ യുഎഇ എക്സ്ചേഞ്ച്‌ ചെയർമാൻ ഡോ. ബി ആർ ഷെട്ടിയും പ്രസിഡന്റ്‌ സുധീർകുമാർ ഷെട്ടിയുമായിരുന്നു.

view more articles

About Article Author