സ്ഫോടനം തടയാൻ കുഞ്ഞിക്കൈകൾ

സ്ഫോടനം തടയാൻ കുഞ്ഞിക്കൈകൾ
July 02 05:10 2016

നിമിഷ
പടക്കങ്ങളുടെ പറുദീസയായി അറ ി‍യപ്പെടുന്ന ശിവകാശി പലപ്പോഴും ദുരന്തങ്ങളുടെ വിഷഭൂമിയുമാകാറുണ്ട്‌. അടുത്തടുത്ത്‌ ചേർന്നുകിടക്കുന്ന പടക്കനിർമാണശാലകളിൽ അവിചാരിതമായി സംഭവിക്കുന്ന പൊട്ടിത്തെറി നിരവധി ജീവൻ അപഹരിക്കുന്നുണ്ട്‌. എങ്കിലും ഉപജീവനമാർഗമെന്ന നിലയിൽ ഇവിടം വിട്ടുപോകാൻ കഴിയാത്ത സാമൂഹ്യചുറ്റുപാടിലാണ്‌ ഇവിടുത്തെ തൊഴിലാളികൾ. ധാരാളം സ്ത്രീകൾകൂടി തൊഴിലെടുക്കുന്നമേഖല കൂടിയാണിത്‌. രാജ്യത്തെ 90 ശതമാനം പടക്കവും നിർമിക്കുന്നത്‌ ഇവിടെയാണ്‌. 450 ഫാക്ടറികളിലായി ഏതാണ്ട്‌ 40,000 തൊഴിലാളികൾക്ക്‌ നേരിട്ടും ഒരു ലക്ഷത്തോളം പേർക്കും അനുബന്ധമായും ഇവിടെ തൊഴിൽ നൽകുന്നുണ്ട്‌.
ഇവിടെ ഉണ്ടാകുന്ന ഓർക്കാപ്പുറത്തുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനെക്കുറിച്ച്‌ വലിയ പരീക്ഷണ അന്വേഷണങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. തൊഴിൽമേഖല സുരക്ഷിതമാക്കാൻ ഇതുവരെയും ഒരു ശ്രമവും നടക്കാത്തതുകൊണ്ട്‌ തന്നെ ജീവൻ പൊലിഞ്ഞുപോയ തൊഴിലാളി കുടുംബങ്ങൾക്ക്‌ ഉണ്ടാകുന്ന നഷ്ടം അവരുടെ സ്വന്തം ദുരന്തമായി അവസാനിക്കുകയാണ്‌ പതിവ്‌. അത്തരത്തിൽ ഒരപകടത്തിൽ വെന്തെരിഞ്ഞ ശരീരവുമായി കഴിയുന്ന അമ്മയുടെ നോവിൽ നിന്ന്‌ ഒരു മകന്റെ മനസിൽ ഉദയം ചെയ്ത ഒരു വലിയ ആശ്വാസ കണ്ടുപിടിത്തമുണ്ട്‌. അതായത്‌ അനിയന്ത്രിതമായനുഭവപ്പെടുന്ന ചൂടിനെ പിടിച്ചെടുക്കുന്ന ഒരു യന്ത്രം, ഈ യന്ത്രം വാട്ടർ ടാങ്കിലെ മോട്ടോറുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കും.
പടക്കശാലയിൽ ഒരു തീപ്പൊരി വീഴുമ്പോൾ തന്നെ ഈ യന്ത്രം ഉടൻ പ്രവർത്തനസജ്ജമായി വെള്ളം സ്വയം പമ്പു ചെയ്യാൻ തുടങ്ങും.
ഇതു കണ്ടുപടിച്ചത്‌ ഒമ്പതാം ക്ലാസ്‌ വിദ്യാർഥിയായ ജയകുമാറാണ്‌. തന്റെ സയൻസ്‌ അധ്യാപകനായ കരുണൈദാസിന്റെ സഹായത്തോടെ ജയകുമാർ നടത്തിയ പരീക്ഷണം വലിയൊരു സദസിനു മുൻപിൽ അവതരിപ്പിച്ചു കാണിക്കുകയുണ്ടായി. തന്റെ ചുറ്റും നടക്കുന്ന ഇത്തരം ദുരന്തങ്ങളിൽ ഏറെ ഉൽക്കണ്ഠപ്പെടുന്ന ജയകുമാർ ഇതിന്‌ മുമ്പും ചില പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്‌. ഗാർഹിക ഉപയോഗത്തിനായുള്ള ഗ്യാസ്‌ സിലിണ്ടറിലുണ്ടാകുന്ന ചോർച്ച അറിയാനുള്ള ഒരു യന്ത്രമായിരുന്നു ആദ്യത്തെ കണ്ടുപിടിത്തം.
തന്റെ അമ്മ അടക്കമുള്ള പടക്കനിർമാണ തൊഴിലാളികളുടെ സുരക്ഷയ്ക്കായി ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്ന യന്ത്രം വലിയ തോതിൽ ഉൽപാദിപ്പിക്കാനുള്ള അന്വേഷണത്തിലാണ്‌ ജയകുമാർ ഇന്ന്‌.

  Categories:
view more articles

About Article Author