സ്വന്തം നാട്ടിൽ കളി കാണാൻ ധോണിയും

സ്വന്തം നാട്ടിൽ കളി കാണാൻ ധോണിയും
March 21 04:45 2017

റാഞ്ചി: ഇന്ത്യൻ നായക പട്ടത്തിൽ നിന്ന്‌ വിരമിച്ച ശേഷം മുൻ ക്യാപ്റ്റൻ കൂൾ മഹേന്ദ്ര സിങ്‌ ധോണി സ്വന്തം നാട്ടിൽ നടക്കുന്ന ഇന്ത്യ ഓസീസ്‌ ടെസ്റ്റ്‌ മത്സരത്തിന്റെ സമാപന ദിവസം കളി കാണാനെത്തി.
സ്വന്തം നാട്ടിൽ ആദ്യമായി വിരുന്നെത്തിയ ഒരു അന്താരാഷ്ട്ര ടെസ്റ്റ്‌ മത്സരം കാണാൻ കൂടിയാണ്‌ ധോണി സ്റ്റേഡിയത്തിലെത്തിയത്‌.
ധോണി ടെസ്റ്റിൽനിന്ന്‌ വിരമിച്ചതിന്‌ ശേഷമാണ്‌ റാഞ്ചിയിൽ ഒരു അന്താരാഷ്ട്ര ടെസ്റ്റ്‌ മത്സരം നടക്കുന്നത്‌. ക്യാപ്റ്റനായി സ്വന്തം നാട്ടിൽ ഒരു ടെസ്റ്റ്‌ മത്സരം കളിക്കാൻ ധോണിക്ക്‌ അവസരം ലഭിച്ചിരുന്നില്ല.
കൈയടികളോടെയാണ്‌ ധോണിയെ ആരാധകർ വരവേറ്റത്‌. വിജയ്ഹസാരെ ട്രോഫി സെമിയിൽ ബംഗാളിനോട്‌ തോറ്റ്‌ ധോണിയുടെ ജാർഖണ്ഡ്‌ ടീം പുറത്തായിരുന്നു. പിന്നാലെയാണ്‌ ധോണി നാട്ടിലെത്തിയത്‌.

  Categories:
view more articles

About Article Author