സ്വാശ്രയ മെഡിക്കൽ ഫീസ്‌: സർക്കാർ പുതുക്കിയ ഓർഡിനൻസ്‌ ഹൈക്കോടതി അംഗീകരിച്ചു

സ്വാശ്രയ മെഡിക്കൽ ഫീസ്‌: സർക്കാർ പുതുക്കിയ ഓർഡിനൻസ്‌ ഹൈക്കോടതി അംഗീകരിച്ചു
July 17 11:30 2017

കൊ‍ച്ചി: സ്വാശ്രയ മെഡിക്കൽ/ ഡന്റൽ പ്രവേശനവുമായി ബന്ധപ്പെട്ടു നിലവിലെ ഫീസ്‌ ഘടന തുടരാമെന്നു, സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിനന്‍സിന് സ്‌റ്റേ ഏര്‍പ്പെടുത്താന്‍ വിസമ്മതിച്ചു കൊണ്ട്‌ ഹൈക്കോടതി വ്യക്തമാക്കി. സ്വാശ്രയ ഓർഡിനൻസ്‌ ചോദ്യം ചെയ്തുള്ള മാനേജുമെൻറുകളുടെ ഹർജി തള്ളികൊണ്ടാണ്‌ ഹൈക്കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചത്‌.

സ്വാശ്രയ മെഡിക്കൽ ഫീസുകൾ കഴിഞ്ഞ ദിവസം സർക്കാർ പുതുക്കിയിരുന്നു.  എംബിബിഎസ് സീറ്റുകളിൽ 50,000 രൂപ കുറച്ചാണ് സർക്കാർ ഫീസ് പുതുക്കിയത്. ഇതോടെ ജനറൽ സീറ്റിൽ ഫീസ് അഞ്ച് ലക്ഷം രൂപയായി. എൻആർഐ സീറ്റുകളിലെ ഫീസ് 20 ലക്ഷം രൂപയായി തുടരാനും സർക്കാർ നിശ്ചയിച്ചിരുന്നു. ബിഡിഎസ് ജനറല്‍ സീറ്റിന് 2.9 ലക്ഷം രൂപയായി വര്‍ധിപ്പിച്ചു. എന്‍ആര്‍ഐ സീറ്റിന് ആറ് ലക്ഷം രൂപയാണ് ഫീസ്.

  Categories:
view more articles

About Article Author