സൗദി അറേബ്യയിൽ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു

സൗദി അറേബ്യയിൽ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു
March 19 21:00 2017

ജിദ്ദ: രാജ്യത്ത്‌ നിയമലംഘകരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയിൽ 3 മാസത്തെ പൊതുമാപ്പ്‌ പ്രഖ്യാപിച്ചു. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ അമീർ മുഹമ്മദ്‌ ബിൻ നയീഫാണ് പദ്ധതിക്ക്‌ സൽമാൻ രാജാവ്‌ അംഗീകാരം കൊടുത്തതായി വ്യക്തമാക്കിയത്‌. രാജ്യത്തെ താമസ – തൊഴിൽ ലംഘകർക്ക്‌ 3 മാസത്തിനുള്ളിൽ പദവികൾ ശരിയാക്കുവാൻ സാവകാശവും നൽകിയിട്ടുണ്ട്‌. 2017 മാർച്ച്‌ 29 മുതൽ 90 ദിവസത്തേക്കാണ് പൊതുമാപ്പ്‌ പ്രയോജനപ്പെടുക. ഇഖാമ പുതുക്കാത്തവർ, സ്പോൺസർമാരിൽ നിന്ന് ഒളിച്ചു പോയവർ, സന്ദർശക – ഉമ്ര – ഹജ്‌ വിസയിലെത്തി കാലാവധി കഴിഞ്ഞിട്ടും രാജ്യം വിടാത്തവർ എന്നിവർക്കെല്ലാം പൊതുമാപ്പ്‌ പ്രയോജപപ്പെടുത്താം. ഈ കാലയളവിൽ ശിക്ഷ ഒഴിവാക്കി രാജ്യം വിടാനുള്ള അവസരം ലളിതമായി ചെയ്ത്‌ കൊടുക്കും. ഇതു സംബന്ധിച്ച ഉത്തരവ്‌ സൗദിയിലെ എംബസികൾക്കും കോൺസുലേറ്റുകൾക്കും കൈമാറിയിട്ടുണ്ട്‌. ശിക്ഷയും പിഴയുമില്ലാതെ നാട്ടിലേക്ക്‌ മടങ്ങുന്നവർക്ക്‌ നിയമാനുസൃതം സൗദിയിലേക്ക്‌ മടങ്ങി വരുന്നതിന് വിലക്കുണ്ടാവില്ല.

view more articles

About Article Author