ഹോവിറ്റ്സർ തോക്കുകൾ പൊഖ്‌റാനിൽ പരീക്ഷിച്ചു

ഹോവിറ്റ്സർ തോക്കുകൾ പൊഖ്‌റാനിൽ പരീക്ഷിച്ചു
July 17 04:40 2017

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തിയിലേക്കായി അടുത്തിടെ രൂപവത്കരിച്ച സൈനിക വിഭാഗമായ മൗണ്ടൻ സ്ട്രയിക്‌ കോറിന്‌ വേണ്ടി വാങ്ങിയ ഹോവിറ്റ്സർ (അൾട്രാ ലൈറ്റ്‌ ഹോവിറ്റ്സർ) തോക്കുകൾ ഇന്ത്യൻ സൈന്യം പൊഖ്‌റാൻ മരുഭൂമിയിൽ പരീക്ഷിച്ചു. ബോഫോഴ്സ്‌ അഴിമതി നടന്ന്‌ മൂന്ന്‌ പതിറ്റാണ്ടിനു ശേഷമാണ്‌ പുതിയ തോക്കുകൾ ഇന്ത്യൻ സൈന്യത്തിന്‌ ലഭിക്കുന്നത്‌. ഇതിന്‌ മുമ്പ്‌ സ്വീഡനിലെ പ്രതിരോധ ഉപകരണ നിർമാതാക്കളായ ബോഫോഴ്സിൽ നിന്ന്‌ 1980ലാണ്‌ ഇന്ത്യ തോക്കുകൾ വാങ്ങിയത്‌.
തോക്കിന്റെ സഞ്ചാരപഥം, വേഗത, വെടിയുണ്ടകളുടെ ആവൃത്തി എന്നിവയാണ്‌ പ്രധാനമായും സൈന്യം പരിശോധിച്ചത്‌. തോക്കുകൾ പൂർണമായും സൈന്യത്തിന്റെ ഭാഗം ആവുന്നത്‌ സെപ്റ്റംബറിലായിരിക്കും. അതുവരെ പരീക്ഷണങ്ങൾ തുടരുമെന്ന്‌ സൈനിക വൃത്തങ്ങൾ പറഞ്ഞു. 2019 മാർച്ച്‌ മുതൽ പ്രതിമാസം അഞ്ചു തോക്കുകൾ എന്ന നിലയിൽ സൈന്യത്തിന്‌ നൽകി 2021ഓടെ നടപടികൾ പൂർത്തിയാക്കാനാണ്‌ ലക്ഷ്യമിടുന്നത്‌.

  Categories:
view more articles

About Article Author