Saturday
22 Sep 2018

ചുരുങ്ങിയ ദിവസംകൊണ്ട് പത്തു ലക്ഷം “വണ്‍ പ്ലസ് 6” വിറ്റഴിച്ചു

By: Web Desk | Tuesday 3 July 2018 4:47 PM IST

കൊച്ചി:

പുറത്തിറക്കി വെറും 22 ദിവസംകൊണ്ട് പത്തു ലക്ഷം ഫോണുകള്‍ വിറ്റഴിച്ച് ആഗോളതലത്തില്‍ ഏറ്റവും വേഗത്തില്‍ ഈ നേട്ടം കൈവരിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ എന്ന നേട്ടം വണ്‍ പ്ലസ് 6 കരസ്ഥമാക്കിയതായി ആഗോള ആന്‍ഡ്രോയ്ഡ് നിര്‍മാതാക്കളായ വണ്‍ പ്ലസ് പ്രഖ്യാപിച്ചു. ഇത് വരെ ഏറ്റവും കൂടുതല്‍ വിറ്റഴിച്ച കമ്പനിയുടെ നേരത്തെയുണ്ടായിരുന്ന ഫല്‍ഗ്ഷിപ്പ് ഫോണായിരുന്നു.

39,999 രൂപയാണ് ഇതിന്‍റെ വില. വണ്‍ പ്ലസ് 5 ടിയെക്കാള്‍ കുത്തനെയാണ് ഇതിന്റെ വര്‍ദ്ധന. വണ്‍ പ്ലസ് 5, വണ്‍ പ്ലസ് 5 ടി എന്നിവ അവതരിപ്പിച്ച് മൂന്നു മാസത്തിനുള്ളില്‍ പത്തു ലക്ഷം ഫോണുകളുടെ വില്‍പ്പന നടത്തിയിരുന്നു. ഇതുവരെ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന പതിപ്പായ വണ്‍പ്ലസ് 6 ന്റെ പുതിയ റെഡ് പതിപ്പ് 2018 ജൂലൈ രണ്ടിന് വണ്‍ പ്ലസ് അവതരിപ്പിച്ചു. ലാളിത്യത്തിന്‍റെയും മികവിന്‍റെയും പ്രതീകമായി ആംബര്‍ലൈക് ഗ്ലാസ് ബ്‌ളാക്ക് ഫിനിഷുമായാണ് വണ്‍ പ്ലസ് 6 റെഡ് എത്തിയിരിക്കുന്നത്. 8 + 128 ജിബി ശേഷിയുമായി എത്തുന്ന ഇത് ജൂലൈ 16 മുതലയാരിക്കും വില്‍പ്പനയ്ക്ക് എത്തുക.