10000 തികച്ചു; ഇതിഹാസമായി ക്രിസ്‌ ഗെയിൽ

10000 തികച്ചു; ഇതിഹാസമായി ക്രിസ്‌ ഗെയിൽ
April 19 04:45 2017

രാജ്കോട്ട്‌: ടെസ്റ്റ്‌ ക്രിക്കറ്റിൽ സർ ഡൊണാൾഡ്‌ ബ്രാഡ്മാനും ഏകദിനത്തിൽ സച്ചിൻ ടെണ്ടുൽക്കറും ഇതിഹാസമാണെങ്കിൽ ട്വന്റി ട്വന്റിയിൽ ആ സ്ഥാനം സാക്ഷാൽ ക്രിസ്‌ ഗെയിലിന്‌ തന്നെ.
ഐ.പി.എല്ലിൽ ഗുജറാത്ത്‌ ലയൺസിനെതിരായ മത്സരത്തിൽ ടിട്വന്റിയിൽ ക്രിസ്‌ ഗെയ്‌ല്‌ പതിനായിരം റൺസ്‌ തികച്ചു. മലയാളിയായ പുതുമുഖ താരം ബേസിൽ തമ്പി ഗെയ്‌ലിനെ കുരുക്കി ഐ.പി.എല്ലിലെ ആദ്യ വിക്കറ്റ്‌ നേട്ടവും ഗംഭീരമാക്കി.
ആദ്യം ബെറ്റ്‌ ചെയ്ത ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്‌ വെറും രണ്ട വിക്കറ്റ്‌ നഷ്ടപ്പെടുത്തി 213 റൺസ്‌ നേടുകയും ചെയ്തു.ഗെയ്‌ല്‌ ഗുജറാത്തിനെതിരെ 38 പന്തിൽ 77 റൺസടിച്ചാണ്‌ പുറത്തായത്‌.
64 റൺസ്‌ നേടിയ വിരാട്‌ കോലിയും തിളങ്ങി. കോലിയുടെ 28ാ‍ം ഐപിഎൽ ഫിഫ്റ്റിയാണ്‌ രാജ്കോട്ടിൽ പിറന്നത്‌.
50 പന്തിൽ നിന്ന്‌ ഏഴ്‌ ഫോറും ഒരു സിക്സറും പറത്തിയായിരുന്നു കോഹ്‌ ലിയുടെ ഇന്നിങ്ങ്സ്‌. ട്രാവിസ്‌ ഹെഡ്‌( 16 പന്തിൽ 30) കേദാർ ജാദവ്‌(16 പന്തിൽ 38) എന്നിവരുടെ ഇന്നിങ്ങ്സും ബാംഗ്ലൂർ സ്കോർ 200 കടത്താൻ സഹായിച്ചു. പക്ഷേ അതിന്‌ മുമ്പ്‌ ടിട്വന്റി ചരിത്രത്തിൽ ആദ്യമായി പതിനായിരം റൺസ്‌ പിന്നിടുന്ന താരമെന്ന റെക്കോർഡ്‌ ഗെയ്‌ല്‌ സ്വന്തം പേരിൽ എഴുതിച്ചേർത്തിരുന്നു. ഏഴു ഫോറും അഞ്ചു സിക്സും ഗെയ്‌ലിന്റെ ബാറ്റിൽ നിന്ന്‌ പിറന്നു
ബേസിൽ തമ്പിയുടെ മൂന്നാം ഓവറിലെ നാലാം പന്തിലാണ്‌ ഗെയ്‌ല്‌ പുറത്തായത്‌.
സെഞ്ചുറിയിലേക്ക്‌ കുതിക്കുകയായിരുന്ന ഗെയ്‌ലിനെ വിക്കറ്റിന്‌ മുന്നിൽ കുരുക്കി മലയാളി താരം ഐ.പി.എല്ലിലെ ആദ്യ വിക്കറ്റ്‌ ഗംഭീരമാക്കി.
ബാംഗ്ലൂർ വെടിക്കെട്ടിനിടയിലും നാല്‌ ഓവറിൽ 31 റൺസ്‌ മാത്രം വഴങ്ങി ഒരു വിക്കറ്റ്‌ വീഴ്ത്തി മികച്ച പ്രകടനമാണ്‌ ബേസിൽ പുറത്തെടുത്തത്‌.


ഗെയ്‌ലിനെ ഒഴിവാക്കിയതിനെ ന്യായീകരിച്ചു വെട്ടോറി
ബംഗളൂർ : പുണെ സൂപ്പർ ജയന്റിനെതിരായ മൽസരത്തിൽ ക്രിസ്‌ ഗെയ്‌ലിനെ ഒഴിവാക്കി ഷെയ്ൻ വാട്സനെ ഉൾപ്പെടുത്തിയതിനെ ന്യായീകരിച്ചു ബംഗളൂർ റോയൽ ചലഞ്ചേഴ്സ്‌ കോച്ച്‌ ഡാനിയൽ വെട്ടോറി.മുംബൈയ്ക്കെതിരായ മൽസരത്തിനു ശേഷമാണ്‌ ഒരു ബോളറുടെ കുറവിനെക്കുറിച്ചു കാര്യമായ ആലോചനയുണ്ടായത്‌. പന്തുകൊണ്ടും ബാറ്റുകൊണ്ടും മികവു തെളിയിച്ച വാട്സനെ ഉൾപ്പെടുത്താൻ തീരുമാനിച്ചത്‌ അങ്ങനെയാണെന്ന്‌ വെട്ടോറി പറഞ്ഞു. മുൻ മൽസരങ്ങളിൽ ഒരു ബോളറുടെ കുറവുണ്ടായിരുന്നതു നികത്താനായിരുന്നു താൻ ശ്രമിച്ചത്‌. വെട്ടോറി പറഞ്ഞു.

  Categories:
view more articles

About Article Author