Saturday
23 Jun 2018

അഫ്ഗാന്‍ സ്വദേശിയില്‍ നിന്ന് 11 കോടിയുടെ വിദേശ കറന്‍സി പിടികൂടി

By: Web Desk | Wednesday 13 June 2018 3:59 PM IST

നെടുമ്പാശ്ശേരി:

നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്തില്‍ വന്‍ വിദേശ കറന്‍സി വേട്ട. അഫ്ഗാനിസ്ഥാന്‍ സ്വദേശി യൂസഫ് മുഹമ്മദ് സിന്ധീഖിന്റെ പക്കല്‍ നിന്നാണ് 11 കോടിയോളം വില വരുന്ന വിദേശ കറന്‍സികള്‍ പിടികൂടിയത്. പിടികൂടിയതില്‍ അധികവും സൗദി ദിര്‍ഹവും ബാക്കി അമേരിക്കന്‍ ഡോളറും. ഡല്‍ഹിയില്‍നിന്ന് കൊച്ചി വഴി ദുബായ്ക്ക് പോകേണ്ട വിമാനത്തിന് കഴിഞ്ഞ ദിവസം സാങ്കേതിക തകരാര്‍ മൂലം പോകാന്‍ സാധിച്ചിരുന്നില്ല. ഈ യാത്രക്കാരെ സ്വകാര്യ ഹോട്ടലിലേക്ക് മാറ്റിയിരുന്നു. ഇവര്‍ക്ക് വേണ്ടി പകരം ഏര്‍പ്പെടുത്തിയ എമറേഡ്‌സ് വിമാനത്തില്‍ യാത്രക്കായി ചെക്കിംഗ് ചെയ്യുമ്പോഴാണ് ഇയാളെ പിടികൂടിയത്.