Wednesday
23 Jan 2019

ഞെട്ടരുത്; അബുദാബി ലോട്ടറിയില്‍ 12.7 കോടി രൂപ അടിച്ച നമ്പറിന് ഭാഗ്യവാന്റെ മകനുമായി ഒരു ബന്ധമുണ്ട്

By: Web Desk | Friday 4 May 2018 10:36 AM IST

അനില്‍ വര്‍ഗീസും കുടുംബവും 

യുഎഇ: അബുദാബിയിലെ  ഭാഗ്യം ഇക്കുറി  മാടിവിളിച്ചത് കുവൈറ്റിലുള്ള മലയാളിയെ. അബുദാബി ലോട്ടറിയില്‍ 12.7 കോടി രൂപയാണ് തിരുവല്ല സ്വദേശിയായ അനില്‍ വര്‍ഗീസിന് സ്വന്തമായത്. സൂപ്പര്‍ സെവന്‍ സീരിസ് 191 നറുക്കെടുപ്പില്‍ 11197 എന്ന നമ്പരിനാണ് സമ്മാനം ലഭിച്ചത്.

തന്റെ മകന്റെ ജന്മ തീയതിയ്ക്ക് സമാനമായ നമ്പരിലെ ടിക്കറ്റ് എടുത്തതിനാലാണ് തനിക്ക് സമ്മാനം ലഭിച്ചതെന്ന് അനില്‍ പറഞ്ഞു. മകനാണ് എന്റെ എല്ലാ ഭാഗ്യത്തിനും കാരണം. ഇതു രണ്ടാം തവണയാണ് ബിഗ് ടിക്കറ്റ് പരീക്ഷിക്കുന്നത്. പ്രതീക്ഷിച്ചില്ല അടിക്കുമെന്ന്. 20 വര്‍ഷത്തെ പ്രവാസ ജീവിതം ഏറെ ദുരിതങ്ങള്‍ സഹിച്ചു.

എന്നാലിപ്പോള്‍ പ്രശ്നങ്ങളെല്ലാം തീര്‍ന്നു. സമ്മാന തുക എന്തു ചെയ്യണമെന്ന് പിന്നീട് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related News