Thursday
15 Nov 2018

ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പതിമൂന്ന് മരണം

By: Web Desk | Saturday 22 September 2018 2:00 PM IST

ഷിംല: ഹിമാചല്‍ പ്രദേശില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് പതിമൂന്ന് മരണം. ഷിംലയിലെ സ്‌നൈലിലാണ് സംഭവം. അപകടത്തില്‍ പത്ത് പേര്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ഒരു കുട്ടിയുള്‍പ്പെടെ പരിക്കേറ്റ മൂന്നുപേരെ ഷിംലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

Related News