സിറിയ; വ്യോമാക്രമണത്തില്‍ 15 കുട്ടികളും രണ്ടുസ്ത്രീകളും കൊല്ലപ്പെട്ടു

സിറിയയിലെ കിഴക്കന്‍ ഗൗട്ടയില്‍ കഴിഞ്ഞ രാത്രി നടന്ന വ്യോമാക്രമണത്തില്‍ 15 കുട്ടികളും രണ്ടുസ്ത്രീകളും കൊല്ലപ്പെട്ടു. സ്കൂളിന്റെ താഴ്നിലയില്‍ ബോംബിങില്നിന്നും രക്ഷക്കായി ഒളിച്ചിരുന്നവരാണ് മരിച്ചത് . നേരത്തേ തകര്‍ന്ന സ്കൂളിന്റെ താഴ് നില ധാരാളം പേര് ഒളിയിടമായി ഉപയോഗിച്ചിരുന്നതാണെന്ന് ബ്രിട്ടനില്‍നിന്നുള്ള രക്ഷാപ്രവര്‍ത്തക സംഘാംഗം വെളിപ്പെടുത്തി. രക്ഷപ്പെട്ടവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. റഷ്യയാണ് തിങ്കള്‍ രാത്രിയിലെ ആക്രമണം നടത്തിയതെന്നാണ് വിവരം. ഗൗട്ട ശുദ്ധീകരിക്കുന്നതില്‍ സിറിയന്‍ സര്‍ക്കാരിനെ സഹായിക്കുന്നതായി അവകാശപ്പെട്ട റഷ്യ പക്ഷേ സാധാരണക്കാരെ തങ്ങള്‍ ആക്രമിച്ചിട്ടില്ലെന്നും പറയുന്നുണ്ട്.
പ്രതീക ചിത്രം