Tuesday
16 Oct 2018

പതിനാറാം വയസ്സില്‍ എ‍ന്‍ജിനീയറായി പത്താം ക്ലാസുകാരി

By: Web Desk | Saturday 9 June 2018 5:18 PM IST

ഹൈദരാബാദ്:

പതിനാറാം വയസ്സില്‍ എന്‍ജിനീയറിങ് ബിരുദധാരിയായി തെലുങ്കാന സ്വദേശി. സമപ്രായത്തിലുള്ള കുട്ടികള്‍ പത്താം ക്ലാസ് ബോര്‍ഡ് പരീക്ഷയുടെ ചൂടില്‍ വെന്തുരുകുമ്പോള്‍ അവരേക്കാള്‍ കസിബട്ട സംഹിത എന്ന പെണ്‍കുട്ടി അഞ്ചു വര്‍ഷം മുന്‍പിലാണ്.  ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്ന ബിരുദ കോഴ്സിലാണ് സംഹിത ബിരുദം നേടിയത്.

സംഹിതയ്ക്ക് 3 വയസ്സുള്ളപ്പോള്‍ മുതല്‍ ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും തലസ്ഥാനങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുമായിരുന്നു, സംഹിതയുടെ മാതാപിതാക്കള്‍ ഓര്‍ത്തെടുക്കുന്നു. മൂന്നു വയസ്സില്‍ തന്നെ സംഹിത നാലാം ക്ലാസ്സും പത്താം വയസ്സില്‍ പത്താം ക്ലാസ്സും പാസ്സായി. 2014 ല്‍ നളന്ദ ജൂനിയര്‍ കോളജില്‍ നിന്ന് ഇന്‍റര്‍മീഡിയേറ്റ് കോഴ്സില്‍ 89 ശതമാനം മാര്‍ക്ക് കരസ്ഥമാക്കി.

പ്രായമധികം ഇല്ലാത്തതിനാല്‍ സീറ്റിന്‍റെ കാര്യത്തില്‍ കോളജ് അദികൃതരുമായി അഭിപ്രായ വ്യത്യസ്തമുണ്ടായതിനെ തുടര്‍ന്ന്, 2014 ല്‍ തെലങ്കാന സര്‍ക്കാരിന് നല്‍കിയ കേസിനെ തുടര്‍ന്ന് ചൈതന്യ ഭാരതി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കോളജില്‍ സംഹിതയ്ക്ക് സീറ്റ് ഉറപ്പിക്കുകയായിരുന്നു.

ഞാന്‍ രസകരമായ പഠനങ്ങളേക്കാള്‍ ആശയം അടിസ്ഥാനമാക്കിയുള്ള പഠനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ദീര്‍ഘ നേരം ഞാന്‍ പഠിക്കാറില്ല, പഠനവും പാഠ്യേതര വിഷയങ്ങളും സന്തുലിതമായാണ് കൊണ്ടുപോകാറുള്ളത്, സംഹിത പറഞ്ഞു.

Related News