Saturday
22 Sep 2018

18,000 ജീവനക്കാരെ പിഎന്‍ബി സ്ഥലം മാറ്റി

By: Web Desk | Thursday 22 February 2018 10:10 PM IST

ന്യൂഡല്‍ഹി:

നീരവ് മോഡി തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷണറുടെ (സിവിസി) നിര്‍ദേശമനുസരിച്ച് 18,000 ജീവനക്കാരെ പഞ്ചാബ് നാഷണല്‍ ബാങ്ക് സ്ഥലം മാറ്റിയതായി ബാങ്ക് ജീവനക്കാരുടെ സംഘടനയായ നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ്.

ഒരേ തസ്തികയില്‍ മൂന്നുവര്‍ഷമായി ജോലി ചെയ്യുന്ന സീനിയര്‍ ഉദ്യോഗസ്ഥരെയും ഒരേ പോസ്റ്റില്‍ അഞ്ചു വര്‍ഷമായി തുടരുന്ന ക്ലെറിക്കല്‍ ജീവനക്കാരെയും സ്ഥലം മാറ്റാനായിരുന്നു പൊതുമേഖല ബാങ്കുകള്‍ക്ക് സിവിസി നിര്‍ദ്ദേശം നല്‍കിയിരുന്നത്.

ജീവനക്കാരുടെ കൂട്ട സ്ഥലംമാറ്റത്തില്‍ പിഎന്‍ബി ജീവനക്കാര്‍ അസ്വസ്ഥരാണെന്ന് നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ബാങ്ക് വര്‍ക്കേഴ്‌സ് പ്രസ്താവനയില്‍ പറയുന്നു. അതേസമയം സ്ഥലം മാറ്റത്തെ കുറിച്ച് അറിയില്ലെന്നാണ് പിഎന്‍ബി വക്താവ് പ്രതികരിച്ചത്.

തട്ടിപ്പുമായി ബന്ധപ്പെട്ട് ജനറല്‍ മാനേജര്‍ തസ്തികയില്‍പ്പെട്ട ഉദ്യോഗസ്ഥരടക്കം 18 ജീവനക്കാരെ പിഎന്‍ബി നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി 2009 ഓഗസ്റ്റ് 2011 മെയ് മാസക്കാലയളവില്‍ മുംബൈ ബ്രാഡി ഹൗസ് ബ്രാഞ്ച് ജനറല്‍ മാനേജരായിരുന്ന രാജേഷ് ജിന്‍ഡാലിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.

 

Photo Courtesy: Economic Times
Related News