Wednesday
22 Nov 2017

വാൻ ട്രക്കുമായി കൂട്ടിയിടിച്ചു : 19 സ്കൂൾ കുട്ടികൾക്ക് പരിക്ക്

By: Web Desk | Saturday 9 September 2017 8:57 AM IST

അഹമ്മദാബാദ്: വാനും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് മെമ്മന്നഗർ ദിവ്യാപത്ത് സ്കൂളിലെ പത്തൊമ്പത് കുട്ടികൾക്ക് പരിക്ക്. കുട്ടികൾ സഞ്ചരിച്ചിരുന്ന വാൻ അഹമ്മദാബാദിലെ ചങ്ങോടാർ, നവനപുര ഗ്രാമ റോഡിന് സമീപത്ത് വച്ച് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. വാനിന്റെ ഡ്രൈവറുടെയും , മൂന്ന് കുട്ടികളുടെയും നില ഗുരുതരമാണ്. ഇവർ സൈഡിസ് ആശുപത്രിയിൽ ചികിത്സയിലാണ്.
അഹമ്മദാബാദിലെ ചവാൻധറിൽ ഇന്നലെ 7.15 ഓടെയാണ് അപകടം ഉണ്ടായത്.

വാൻ ഡ്രൈവർ കുട്ടികളുമായി സ്‌കൂളിലേക്ക് പോകും വഴിയാണ് അപകടം നടന്നത്. എതിരെ വന്ന ട്രക്ക് യു ടേൺ എടുക്കുന്ന സമയത്താണ് കൂട്ടയിടി നടന്നതെന്ന് പൊലീസ് അറിയിച്ചു.