Friday
20 Jul 2018

ദുരന്തപ്രതിരോധ പരിശീലനത്തിനിടെ 19കാരിക്ക് ദാരുണാന്ത്യം

By: Web Desk | Friday 13 July 2018 10:16 AM IST

കോയമ്പത്തൂര്‍. ദുരന്തപ്രതിരോധ പരിശീലനം ദുരന്തത്തിലെത്തി 19കാരിക്ക് ദാരുണാന്ത്യം.

നരസിപുരം കോവൈ കലൈമകള്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ ബിബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥി എന്‍ ലോകേശ്വരിയാണ് സഹപാഠികള്‍ നോക്കി നില്‍ക്കെ ദുരന്തത്തിനിരയായത്. ദുരന്തമുഖത്തുനിന്നും രക്ഷപ്പെടുന്നത് എങ്ങനെയെന്ന് കാണിക്കുന്ന പരിപാടിക്കിടെ വ്യാഴാഴ്ച വൈകിട്ട് നാലിനാണ് അപകടം. രണ്ടാം നിലയുടെ സണ്‍ഷേഡില്‍നിന്നും താഴെ കൂട്ടുകാര്‍ വലിച്ചുപിടിച്ച വലയിലേക്കാണ് ലോകേശ്വരി ചാടേണ്ടിയിരുന്നത്. എന്നാല്‍ കുട്ടി വിമുഖയായിപതറി ഇരിക്കുന്നത് വിഡിയോയില്‍ വ്യക്തമാണ്. നിര്‍ബന്ധിച്ച പരിശീലകന്‍ അറുമുഖന്‍ കുട്ടിയെ തള്ളിവീഴ്ത്തി. എന്നാല്‍ ആയമില്ലാതെ വീണതിനാല്‍ താഴത്തെ സണ്‍ഷേഡില്‍ തലയിടിച്ചാണ് ലോകേശ്വരി വീണത്. കുട്ടിയെ ഉടന്‍ അടുത്തുള്ള സ്വകാര്യആശുപത്രിയിലെത്തിച്ച് പ്രഥമശുശ്രൂഷ നടത്തി കോയമ്പത്തൂര്‍ മെഡിക്കല്‍കോളജിലെത്തിച്ചെങ്കിലും വഴിയില്‍വലച്ചുതന്നെ മരണം സംഭവിച്ചു. പരിശീലകന്‍ അറുമുഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ പരിപാടിയായിരുന്നു നടന്നത്.

Related News