Monday
23 Apr 2018

തൊഴിലാളികളുമായി പോയ ബസ് കത്തി 20 പേര്‍ വെന്തുമരിച്ചു

By: Web Desk | Friday 30 March 2018 11:36 AM IST

തൊഴിലാളികളുമായി പോയ ബസ് കത്തി 20 പേര്‍ വെന്തുമരിച്ചു. 47 യാത്രക്കാരുമായി തായ് ബോര്‍ഡര്‍ ടൗണില്‍നിന്നും ബാങ്കോക്കിനുപോയ ബസാണ് ഇന്ന് പുലര്‍ച്ചെ അപകടത്തില്‍പെട്ടത്. മ്യാന്‍മാറില്‍നിന്നുമുള്ള കുടിയേറ്റക്കാരായിരുന്നു ബസിലുണ്ടായിരുന്ന തൊഴിലാളികള്‍. തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.മരണ സംഖ്യഇനിയും ഉയര്‍ന്നേക്കുമെന്ന് സൂചനയുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഇവിടെ വര്‍ഷാവര്‍ഷം ഏതാണ്ട് 24000 പേര്‍ റോഡില്‍ മരിക്കുന്നുവെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്ക്. കളിഞ്ഞ ആഴ്ച അമിതവേഗത്തിലെത്തിയ ബസ് മരത്തിലിടിച്ച് 18 പേര്‍ മരിച്ചിരുന്നു. ഡ്രൈവര്‍ മയക്കുമരുന്നുപയോഗിച്ചതായി പിന്നീട് കണ്ടെത്തി.

Related News