Saturday
20 Jan 2018

ജീവിത ഘടികാരത്തെ കണ്ടെത്തിയ മൂന്നു പേർക്ക് നൊബേൽ സമ്മാനം

By: Web Desk | Monday 2 October 2017 11:40 PM IST

മൈക്കൽ യങ്

ജെഫ്രി ഹാൾ

മൈക്കൽ റോസ്ബാഷ്

ബയോളോജിക്കൽ ക്ലോക്കിന്റെ മോളിക്യൂളർ മെക്കാനിസം കണ്ടുപിടിച്ച മൂന്നു അമേരിക്കൻ ശാസ്ത്രജ്ഞർക്ക് – ജെഫ്രി ഹാൾ, മൈക്കൽ റോസ്ബാഷ്, മൈക്കൽ യങ് – ഫിസിയോളജിക്കും വൈദ്യശാസ്ത്രത്തിനുമുള്ള നോബേൽ സമ്മാനം. നമ്മുടെ ശരീരത്തിന്റെ നിത്യ താളത്തെ കുറിച്ചുള്ള പഠനമാണിത്. മതിയായ ഉറക്കം ആവശ്യമാണെന്ന ബോധം വളർത്താൻ ഈ ഗവേഷണം വഴിവെക്കും.
ശരീരത്തിന്റെ നിത്യമായ ജീവശാസ്ത്ര താളം നിയന്ത്രിക്കുന്ന ജീനിനെ വേർതിരിച്ചെടുത്ത സുപ്രധാനമായ ഈ ഗവേഷണത്തിന് അവർക്കു 1 .1 ദശലക്ഷം ഡോളർ സമ്മാനം ലഭിക്കും. സിർകാഡിയൻ താളം (Circadian rhythms) ഓരോ ദിവസത്തേയും ശരീരത്തിന്റെ ഉറക്കം, പെരുമാറ്റം, ഹോർമോൺ ലെവൽ, ശരീര താപം, മെറ്റബോളിസം എന്നിവയെ നിയന്ത്രിക്കുന്നുവെന്നു അവർ കണ്ടെത്തി.
“നമ്മുടെ ശരീരത്തിന്റെ ഉള്ളിലേക്ക് ഒളിഞ്ഞു നോക്കി നമ്മുടെ ബയോളോജിക്കൽ ക്ലോക്കിന്റെ ആന്തരിക പ്രവർത്തനം കണ്ടെത്താൻ അവർക്കു കഴിഞ്ഞു,” നൊബേൽ സൈറ്റേഷനിൽ പറഞ്ഞു. ഉറക്കത്തിന്റെ ആവശ്യകത അവർക്കു ഊന്നി പറയാൻ കഴിഞ്ഞു – നൊബേൽ അക്കാഡമിയിലെ ജൂലീൻ സെയ്റാത് വ്യക്തമാക്കി.
റോസ്ബാഷ് ബ്രൻഡിസ് സർവകലാശാലയിലും മൈക്കൽ യങ് റോക്ഫെല്ലർ സർവകലാശാലയിലും ജെഫ്രി ഹാൾ മെയ്ൻ സർവകലാശാലയിലും പ്രവർത്തിക്കുന്നു.

ശരീര ക്ലോക്ക് ഇതുവരെ ആർക്കും അറിയാതിരുന്ന ഇരുളടഞ്ഞ ഇടമായിരുന്നു. അവ ജീനുകളാൽ പ്രവർത്തിക്കുന്നുവെന്ന് അവർ ഇപ്പോൾ കണ്ടെത്തി. ജീനിനെ മനസ്സിലായി കഴിഞ്ഞാൽ നമുക്കതിനെ എങ്ങനെയും കൊണ്ടുപോകാം – യൂ കെ മെഡിക്കൽ റിസേർച് കൗൺസിലിലെ ശാസ്ത്രജ്ഞൻ മൈക്കൽ ഹേസ്റ്റിംഗ്‌സ് പറഞ്ഞു.