Wednesday
23 Jan 2019

മയക്കുമരുന്ന് മാഫിയകള്‍ തമ്മിലുണ്ടായ വെടിവയ്പ്പില്‍ 21 മരണം

By: Web Desk | Friday 11 January 2019 7:00 PM IST

മെക്‌സിക്കോസിറ്റി: വടക്കേ മെക്സിക്കോയില്‍ നിന്ന്  21 മൃതദേഹങ്ങള്‍ കണ്ടെത്തി. ഇവയില്‍ 17 മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലുമാണ്. കഴിഞ്ഞ ദിവസമാണ് മെക്സിക്കന്‍ അധികൃതര്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സുസ്മിതയും സണ്ണിയും മലയാളത്തില്‍

മയക്കുമരുന്ന് മാഫിയകള്‍ തമ്മിലുണ്ടായ വെടിവയ്പ്പിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്നാണ്  നിഗമനം. സംഘകള്‍ തമ്മിലുള്ള പകയാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അധികൃതര്‍ പറയുന്നു.

അതിര്‍ത്തി നഗരമായ തമൗലിപാസില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് ഏഴു വാഹനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Related News