Friday
18 Aug 2017

മലപ്പുറത്ത് യുവാവ് വെടിയേറ്റ് മരിച്ചു

By: Web Desk | Sunday 13 August 2017 7:03 PM IST

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റ് മരിച്ചു. മാനത്തുമംഗലം കിഴിശ്ശേരി കുഞ്ഞിമുഹമ്മദിന്റെ മകന്‍ മാസില്‍ (21) ആണ് മരിച്ചത്. മാസിലിനെ കഴുത്തിന് പിന്നില്‍ വെടിയേറ്റ നിലയിലാണ്പെ രിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ എത്തിച്ചത്. യുവാവിന്റെ കാലിനും പരിക്കേറ്റിട്ടുണ്ട്.യുവാവിനെ ആശുപത്രിയിൽ എത്തിച്ചവർ ആരെന്നു വ്യക്തമല്ല. എയർഗണ്ണിൽനിന്നാവ് യുവാവിന് വെടിയേറ്റതെന്നാണു സൂചന.

ഇയാളെ ചികിത്സയ്ക്കായി മാറ്റിയ തക്കത്തിന് ആശുപത്രിയിലെത്തിച്ച രണ്ട് പേരും സ്ഥലംവിട്ടു. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ മരണം സംഭവിച്ചതായി അധികൃതര്‍ അറിയിച്ചു.