ചലച്ചിത്ര ലോകത്തെ പുതിയ വിശേഷങ്ങൾ

ചലച്ചിത്ര ലോകത്തെ പുതിയ വിശേഷങ്ങൾ
March 05 04:45 2017

ദേവയാനം
കാശിയുടെ ദൃശ്യവിസ്മയ പശ്ചാത്തലത്തിലൊരുക്കിയ ദേവയാനം മാർച്ച്‌ മൂന്നിന്‌ എത്തുന്നു. മരണഭയം കേന്ദ്രബിന്ദുവാകുന്ന ചിത്രം വേറിട്ടൊരു ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നു. മരണഭയം വേട്ടയാടുന്ന ദേവമ്മാളായി മലയാളത്തിന്റെ നടനവിസ്മയം കെ.പി.എ.സി.ലളിത അഭിനയിക്കുന്നു. ആദ്യമായി കെ.പി.എ.സി.ലളിത നായികയാകുന്ന ചിത്രമെന്ന സവിശേഷതയുമായെത്തുന്ന ദേവയാനം നൃത്തത്തിനും സംഗീതത്തിനും ഏറെ പ്രാധാന്യം നൽകുന്നു.ഏയ്ഞ്ചൽ ബോയ്സ്‌ ക്രിയേഷൻസിന്റെ ബാനറിൽ അഡ്വ.ഷോബി ജോസഫ്‌ നിർമ്മിക്കുന്ന ചിത്രത്തിന്‌ കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്നത്‌ സുകേഷ്‌ റോയിയാണ്‌. തിരക്കഥ, സംഭാഷണം-അഡ്വ.സി.ആർ.അജയകുമാർ, ഛായാഗ്രഹണം-കൃഷ്‌ കൈമൾ, എഡിറ്റിംഗ്‌-ജോൺകുട്ടി, കല-അർക്കൻ, ചമയം-ബിനു കരുമം, കോസ്റ്റ്യും-നാഗരാജ്‌, പി.ആർ.ഓ-അജയ്‌ തുണ്ടത്തിൽ, സംഗീതം-ചന്തുമിത്ര, ഗാനരചന-രാജീവ്‌ ആലുങ്കൽ, ആലാപനം-മധു ബാലകൃഷ്ണൻ, ഡോ.സജിത്‌ പെരുമ്പാവൂർ, ജയശ്രീ രാജീവ്‌, പ്രൊ:കൺട്രോളർ-സി.ബി.ബദറുദ്ദീൻ, പ്രൊ:എക്സി.-ചന്ദ്രദാസ്‌, നൃത്തസംവിധാനം-ജയശങ്കർ, സ്റ്റിൽസ്‌-വിദ്യാസാഗർ, വിതരണം-ഏയ്ഞ്ചൽ ബോയ്സ്‌ ക്രിയേഷൻസ്‌.
കെ.പി.എ.സി.ലളിതയ്ക്കു പുറമേ കൈലാഷ്‌, മാളവിക മേനോൻ, സുരാജ്‌ വെഞ്ചാറമൂട്‌, നീനാക്കുറുപ്പ്‌, ദേവി അജിത്‌, കലാശാല ബാബു, ബേബി അക്ഷര, മുൻഷി വേണു, ശാന്തകുമാരി, സരിത എന്നിവരും അഭിനേതാക്കളായെത്തുന്നു.
പാലക്കാട്‌, കൽപ്പാത്തി, ചിറ്റൂർ, കാശി എന്നിവിടങ്ങളിലാണ്‌ ലൊക്കേഷൻ. ദേവയാനം മാർച്ച്‌ മൂന്നിന്‌ പ്രദർശത്തിനെത്തുന്നു.


തെറ്റാലി
പഠിപ്പിച്ച അധ്യാപകനെ, ഒരു ശിഷ്യൻ വർഷങ്ങൾക്കു ശേഷം തേടിപ്പോകുന്ന കഥ പറയുന്ന ഹ്രസ്വ ചിത്രമാണ്‌ തെറ്റാലി. ആയില്യം ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ രാജ്മോഹൻ ആണ്‌. ഗോകുൽ വിജയന്റെ കഥയ്ക്ക്‌ തിരക്കഥയും സംഭാഷണവും രചിച്ചത്‌ രമ്യാ അനിലാണ്‌. ഗുരുശിഷ്യ ബന്ധത്തിന്റെ മാഹാത്മ്യത്തെക്കുറിച്ചുള്ളതാണ്‌ ഈ ഹ്രസ്വചിത്രം.കിരൺ അരവിന്ദാക്ഷൻ, ജിതേഷ്ദാമോദർ, പത്മൻ കല്ലൂർക്കാട്‌, ശ്രീകുമാർ, മാസ്റ്റർ ശിവപ്രിയൻ തുടങ്ങിയവരാണ്‌ പ്രധാന താരങ്ങൾ.
ഡോ.വിവേക്‌ എന്ന നായക കഥാപാത്രത്തെയാണ്‌ കിരൺ അരവിന്ദാക്ഷൻ അവതരിപ്പിക്കുന്നത്‌. ഫിലിപ്സ്‌ ആന്റ്‌ മങ്കിപെൻ, ജോ ആന്റ്‌ ദ ബോയ്‌, മൂന്നാര്റിയിപ്പ്‌, രണ്ടു പെൺകുട്ടികൾ, അവരുടെ രാവുകൾ എന്നീ ചിത്രങ്ങളിൽ കിരൺ അഭിനയിച്ചിട്ടുണ്ട്‌. രണ്ട്‌ കാലഘട്ടങ്ങളിലൂടെയാണ്‌ ഈ ഹ്രസ്വ ചിത്രത്തിന്റെ അവതരണം.
പ്രശസ്ത സ്റ്റിൽ ഫോട്ടോഗ്രാഫറും ഛായാഗ്രാഹകനുമായ ജിതേഷ്‌ ദാമോദർ തെറ്റാലിയിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജോസഫ്‌ എന്ന അധ്യാപകന്റെ വേഷമാണ്‌ ജിതേഷിന്‌.
കാവുകളെക്കുറിച്ചുള്ള പഴമയുടെ പെരുമ എന്ന ഡോക്യുമെന്ററിയിലൂടെ ഏറെ ശ്രദ്ധേയനായ സംവിധായകനാണ്‌ രാജ്മോഹൻ. ഈ ഹ്രസ്വചിത്രത്തിന്റെ തിരക്കഥാകൃത്തായ രമ്യാ അനിൽ കോട്ടയം അയർക്കുന്നം ഒറവയ്ക്കൽ സ്വദേശിനിയാണ്‌. രമ്യയുടെ ആദ്യ തിരക്കഥയാണിത്‌.
പൊൻമുടി, തിരുവനന്തപുരം പാറ്റൂർ, ശ്രീവരാഹം തുടങ്ങിയ സ്ഥലങ്ങളിലായാണ്‌ ഈ ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണം. ഛായാഗ്രഹണം: ജിതേഷ്‌ ദാമോദർ, ശിവൻ വഞ്ചിയൂർ, അസോസ്സിയേറ്റ്‌ ഡയറക്ടർ: രമേശ്‌ ഗോപാൽ, പ്രൊഡക്ഷൻ കൺട്രോളർ : അനൂപ്‌ മധുസൂദനൻ. പിആർഒ: റഹിം പനവൂർ. മേക്കപ്പ്‌: രതീഷ്‌ കമുകിൻകോട്‌, കലാസംവിധാനം :അഭിലാഷ്‌ സി.ബി. രാജേഷ്‌.എൻ


ഷെയ്ഡ്സ്‌ ഓഫ്‌ നൈറ്റ്‌
മലയാളം ടാക്കീസ്‌ ഫിലിം കൾച്ചറൽ സൊസൈറ്റി ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ്‌ ‘ഷെയ്ഡ്സ്‌ ഒഫ്‌ നൈറ്റ്‌
അഞ്ച്‌ ചെറു സിനിമകൾ ചേർത്ത്‌ ഒരു വലിയ സിനിമയായാണ്‌ ചിത്രം അവതരിപ്പിക്കുന്നത്‌. അഞ്ച്‌ സിനിമകളിലൂടെ അഞ്ച്‌ സംവിധായകരെയും നിരവധി പുതിയ സാങ്കേതിക വിദഗ്ദ്ധരേയും, നടീനടന്മാരെയും പരിചയപ്പെടുത്തുന്നു. ശ്രീജിത്ത്‌ ശ്രീവിലാസ്‌, ടി. വി.മൂർത്തി, വിജയശങ്കർ, ജിമ്മി ജെ. കിടങ്ങറ, സയിർ-ശ്രീക്കുട്ടൻ എന്നിവരാണ്‌ അഞ്ച്‌ ചിത്രങ്ങൾ സംവിധാനം ചെയ്യുന്നത്‌.്മപ്രമുഖ താരങ്ങളും പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മാർച്ച്‌ ആദ്യം തിരുവനന്തപുരത്ത്‌ ആരംഭിക്കും.


വാസവദത്ത’
കുമാരനാശാന്റെ ‘കരുണ’ എന്ന ഖണ്ഠകാവ്യത്തിന്‌ ബദലായി ഒരു സ്ത്രീപക്ഷ സിനിമ അണിയറയിൽ ഒരുങ്ങുന്നു. വാസവദത്ത’ എന്ന്‌ പേരിട്ട ഈ ചിത്രം ശലഭ ഡ്രീം ഫോക്കസിനു വേണ്ടി ശ്യാംനാഥ്‌ കഥയും, തിരക്കഥയും എഴുതി സംവിധാനവും നിവ്വഹിക്കുന്നു. ക്യാമറ – ഉണ്ണി കാരാത്ത്‌, എഡിറ്റിംഗ്‌ – ജയചന്ദ്രൻ, ഗാനങ്ങൾ – ശ്യാംനാഥ്‌, സംഗീതം – ജെറി അമൽദേവ്‌, ആലാപനം – മധു ബാലകൃഷ്ണൻ, ജ്യോത്സ്ന, ഗായത്രി, കല – രാജൻ ചെറുവത്തൂർ, പ്രൊഡക്ഷൻ കൺട്രോളർ – കൃഷ്ണൻ മുണ്ടുപറമ്പ്‌, മേക്കപ്പ്‌ – റോയി പെല്ലിശ്ശേരി, കോസ്റ്റ്യൂമർ – കുമാർ എടപ്പാൾ, അസോസിയേറ്റ്‌ ഡയറക്ടർ – പി. മുരളിമോഹൻ, സംവിധാന സഹായികൾ – സുരേന്ദ്രകുമാർ, അനീഷ്കണ്ണൻ, സ്റ്റിൽസ്‌ – സന്തോഷ്‌ കുമാർ, പി.ആർ.ഒ. – അയ്മനം സാജൻ.
സുധീർ കരമന, പി. ബാലചന്ദ്രൻ, രമേഷ്‌ പിഷാരടി, സുനിൽ സുഗത, ജാഫർ ഇടുക്കി, കൊച്ചുപ്രേമൻ, ബോബൻ ആലുമ്മൂടൻ, സൂര്യകിരൺ, ഉല്ലാസ്‌ പന്തളം, സന്ധ്യ, മുത്തുമണി, ഇന്ദുലേഖ, റിനി, നിത എന്നിവരോടൊപ്പം പ്രമുഖ താരങ്ങളും വേഷമിടുന്നു. ഏപ്രിൽ 10 ന്‌ ഒറ്റപ്പാലത്തും പരിസരങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും.

  Categories:
view more articles

About Article Author