Wednesday
19 Sep 2018

മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിയില്‍ അടച്ചു; പ്രതി അറസ്റ്റില്‍ 

By: Web Desk | Thursday 5 April 2018 12:13 PM IST

റാംപൂര്‍: മൂന്നു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് പെട്ടിയില്‍ അടച്ചുവെച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ റാംപൂരിലാണ് സംഭവം. 18കാരനായ പ്രതി കുട്ടിയുടെ അയല്‍വാസി കൂടിയാണ്.

വീട്ടില്‍ കുഞ്ഞ് തനിച്ചായിരുന്ന സമയത്ത് പ്രതി ചോക്ലേറ്റ് നല്‍കി. തുടര്‍ന്ന്, പ്രതിയുടെ വീട്ടിലേക്ക് കൊണ്ടുവന്നതിനുശേഷം ബലാത്സംഗം ചെയ്യുകയായിരുന്നു. പീഡനത്തിനിരയായ കുഞ്ഞ് തുടര്‍ച്ചയായി കരഞ്ഞപ്പോഴാണ് കുട്ടിയെ പെട്ടിക്കുള്ളിലാക്കിയതെന്ന്  പ്രതി പൊലീസിനോട് പറഞ്ഞു.

കരച്ചിലിനെ തുടര്‍ന്ന് അയല്‍വാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്.  അതേസമയം പ്രതി രക്ഷപ്പെട്ടിരുന്നു. പിന്നീട് പൊലീസിനെ വിവരമറിയിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തു. പ്രതിക്കെതിരെ പോക്സോ നിയമ പ്രാകാരം കേസെടുത്തു.

Related News