Friday
20 Apr 2018

കാലിഫോർണിയയിൽ വെടിവെയ്പ്പ്: 4 പേർ കൊല്ലപ്പെട്ടു

By: Web Desk | Wednesday 15 November 2017 9:07 AM IST

വടക്കൻ കലിഫോർണിയയിലെ ടെഹാമ കൗണ്ടിയിൽ വെടിവെയ്പ്പിൽ നാല് പേർ കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. സ്കൂൾ വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെപ്പേർക്കു പരിക്കുണ്ട്. പരുക്കേറ്റ വിദ്യാർഥികളെ ഹെലികോപ്റ്ററിലാണ് ആശുപത്രിയിലെത്തിച്ചത്.പ്രാദേശിക സമയം പുലർച്ചെ എട്ടു മണിയോടെയായിരുന്നു സംഭവം. ആദ്യം സമീപത്തെ വീട്ടിലാണ് അക്രമം തുടങ്ങിയതെന്നും പിന്നീട് ഇതു സ്കൂളിലേക്കു വ്യാപിക്കുകയായിരുന്നുവെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഭീകരാക്രമണമല്ല എന്നാണ് പ്രാഥമിക നിഗമനം.അതിനുള്ള സാധ്യതയില്ലെന്നും പൊലീസ് പറഞ്ഞു.