Monday
20 Aug 2018

പെരുന്നാള്‍ ആഘോഷമാക്കാൻ സൗദി

By: Web Desk | Tuesday 12 June 2018 8:31 AM IST

പെരുന്നാള്‍ ആഘോഷപൂരിതമാക്കാൻ ഒരുങ്ങുകയാണ് സൗദി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 400 വിനോദ പരിപാടികള്‍ ആണ് അധികൃതർ ഒരുക്കുക . ജനറല്‍‌ എന്റര്‍ടെയിന്റ്മെന്റ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത് . രാജ്യത്തെ 23 നഗരങ്ങളിലും വിനോദ പരിപാടികളുണ്ടാകും.

വെടിക്കെട്ട്, കാര്‍ണിവെല്‍, നാടന്‍കലാരൂപങ്ങള്‍, സര്‍ക്കസ് തുടങ്ങി 400 പരിപാടികള്‍.

പെരുന്നാള്‍ ആഘോഷത്തിന്റെ വിശമായ കലണ്ടര്‍ രണ്ടു ദിവസം കൊണ്ട് പുറത്തു വിടും. ഏതൊക്കെ നഗരങ്ങളില്‍ എന്തൊക്കെ പരിപാടികളെന്നത് ഇതിലൂടെ അറിയാൻ സാധിക്കും. . ടുഗെദര്‍ ഇന്‍ ഈദ് എന്ന ഹാഷ്ടാഗില്‍ ട്വിറ്ററിലൂടെയും വിശദാംശങ്ങളറിയാം. ഈ വര്‍ഷം 5,000 വിനോദ പരിപാടികളാണ് സൌദി എന്റര്‍ടെയ്മെന്റ് അതോറിറ്റി പ്രഖ്യാപിച്ചത്. അതിലെ നാന്നൂറെണ്ണമാണ് പെരുന്നാളിന് വിരുന്നെത്തുകക. എണ്ണേതര സമ്പദ് ഘടന ലക്ഷ്യം വെച്ചാണ് വിനോദ പരിപാടികള്‍ പ്രഖ്യാപിച്ചത്.