Monday
22 Oct 2018

കേരളത്തിലെ ക്ലാസ് റൂമുകൾ സ്മാർട്ടാകുന്നു

By: Web Desk | Thursday 23 November 2017 3:54 PM IST

കേരളത്തിലെ 4,775 സ്കൂളുകളിലായി നാൽപതിനായിരം ക്ലാസ് മുറികൾ അടുത്ത വർഷം മാർച്ച് അവസാനത്തോടെ ഹൈടെക് ആയി മാറ്റും. 60,250 ലാപ്ടോപ്പുകളും 43,750 മൾട്ടി മീഡിയ പ്രൊജക്ടറുകളും വിതരണത്തിനായി തയ്യാറാണ്.ജനുവരി ആദ്യത്തോടെ ഇവ വിതരണം ചെയ്യും. മൂന്നു ഘട്ടങ്ങളായി ആണ് ഇവ വിതരണം ചെയ്യുക. മാർച്ച് മാസത്തോടെ 45,000 ക്ലാസുകൾ ഹൈടെക് ആയി മാറും .
കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി വൈസ് ചെയർമാൻ
കെ അൻവർ സാദത്ത് പറഞ്ഞു.
493.50 കോടി രൂപയാണ് ഈ പദ്ധതിയുടെ ചെലവ്. ഫ്രീ ആൻഡ് ഓപ്പൺ സോഴ്സ് സോഫ്റ്റ് വെയർ ആകും ലാപ്ടോപ്പുകളിൽ ഉപയോഗിക്കുക. ഇതിനായി 1.50 ലക്ഷം രൂപ ചെലവാകും.

 

Related News