Friday
20 Apr 2018

ഗുസ്തിക്കാർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ആറ് മരണം

By: Web Desk | Saturday 13 January 2018 11:43 AM IST

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഉണ്ടായ അപകടത്തിൽ അഞ്ചു ഗുസ്തിക്കാരും ഡ്രൈവറും ഉൾപ്പടെ ആറുപേർ കൊല്ലപ്പെട്ടു. ഇവർ സഞ്ചരിച്ചിരുന്ന എസ് യുവി കരിമ്പ് കയറ്റി വന്ന ട്രാക്ടറുമായി കൂട്ടിമുട്ടിയാണ് അപകടം നടന്നത്. പുലർച്ചെ ഒരുമണിക്കാണ് അപകടം നടന്നത്.

അപകടത്തിൽ പരിക്കേറ്റ മറ്റ് ഗുസ്തിക്കാർ ഉൾപ്പടെയുള്ളവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ക്രാന്തി ഗുസ്തി സങ്കുൽ എന്ന സ്ഥാപനത്തിലെ ഗുസ്തിക്കാരാണിവർ. സത്താരയിലെ ഒരു ഗുസ്തി മത്സരത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടം നടന്നത്.

Related News