Monday
20 Aug 2018

തീവണ്ടികളുടെ വേഗത വർധിപ്പിക്കുന്നു

By: Web Desk | Saturday 21 October 2017 9:47 AM IST

ന്യൂഡൽഹി: ദീർഘദൂര യാത്രാ തീവണ്ടികളുടെ വേഗത വർധിപ്പിച്ച് യാത്രാസമയം കുറയ്ക്കാൻ റെയിൽവേ. 500 കിലോമീറ്ററിലധികം ദൂരം സർവീസ് നടത്തുന്ന ട്രെയിനുകളുടെ യാത്രാസമയം വെട്ടിക്കുറയ്ക്കാനാണു തീരുമാനിച്ചതെന്നാണു റിപ്പോർട്ട്. പുതിയ സമയക്രമം നവംബറിൽ നിലവിൽ വന്നേക്കും. ഇതോടെ, ട്രെയിനിൽ ദീർഘദൂര യാത്ര പോകുന്നവർക്ക് 15 മിനിറ്റു മുതൽ രണ്ടു മണിക്കൂർ വരെ സമയം ലാഭിക്കാം.

ആദ്യ ഘട്ടത്തിൽ അൻപതോളം ട്രെയിനുകളാണ് ഇതിനായി പരിഗണിക്കുക. ഇതുകൂടാതെ അൻപതോളം മെയിൽ, എക്സ്പ്രസ് ട്രെയിനുകളെ സൂപ്പർ ഫാസ്റ്റ് വിഭാഗത്തിലേക്ക് ഉയർത്തുന്നതിനും തീരുമാനമുണ്ട്. റെയിൽവേയുടെ പുതിയ നടപടി ദീർഘ ദൂര യാത്രികർക്ക് ആശ്വാസകരമാണ്.

അൻപതോളം മെയിൽ, എക്സ്പ്രസ് ട്രെയിനുകളെ സൂപ്പർ ഫാസ്റ്റ് വിഭാഗത്തിലേക്ക് ഉയർത്തുന്നതിനുള്ള നടപടികളും നടന്നുവരികയാണെന്നാണു റിപ്പോർട്ട്. നിലവിലുള്ള ട്രെയിനുകളുടെ വേഗത വർധിപ്പിക്കാനുള്ള നടപടിയുടെ ഭാഗമാണിത്.

 

 

Related News