Monday
25 Jun 2018

ഒരു മൂട്ടില്‍ നിന്ന് 60 കിലോ മരച്ചീനി

By: Web Desk | Friday 8 June 2018 12:21 PM IST

ഫോട്ടോ: കിരണ്‍ ജിബി

തൃശ്ശൂര്‍:  ഒരു മൂട്ടില്‍ നിന്ന് 60 കിലോ മരച്ചീനി വിളയിച്ച് കര്‍ഷകന്‍ ജനശ്രദ്ധ നേടി. അവണൂര്‍ വരടിയം കവിനഗര്‍ സ്വദേശി പുളിക്കല്‍ സദാനന്ദന്‍റെ കൃഷിയിടത്തിലാണ് ഈ അത്ഭുത മരച്ചീനി വിളഞ്ഞത്. പാട്ടത്തിനെടുത്ത സ്ഥലത്ത് കൃഷി ചെയ്താണ് സദാനന്ദന്‍റെ ജീവിതം. ഒരു തടത്തില്‍ ഒരു മൂട് എന്ന നിലയിലാണ് കൃഷി ചെയ്യുന്നത്. 30 കിലോ വരെ മരച്ചീനി മുന്‍ വര്‍ഷങ്ങളില്‍ ഒരു തറിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് സദാനന്ദന്‍ പറഞ്ഞു. ഭാര്യ പ്രമീള മക്കളായ സൂരജ്, സ്വാതി എന്നിവര്‍ കൃഷിയിടത്തില്‍ സദാനന്ദനെ സഹായിക്കുന്നുണ്ട്.