Friday
18 Aug 2017

ഗോരഖ്പൂർ ദുരന്തം; 3 കുട്ടികള്‍ കൂടി മരിച്ചു; മരണസംഖ്യ 66

By: Web Desk | Sunday 13 August 2017 9:45 AM IST

ഗോരഖ്പുർ: ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ സർക്കാർ ആശുപത്രിയിൽ ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്നുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 66 ആയി. ഇന്ന് പുലർച്ചെ മൂന്നു കുട്ടികൾ കൂടി മരിച്ചതോടെയാണ് മരണംസഖ്യ ഉയർന്നത്.

അതേസമയം, കുരുന്നുകൾ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ കോളജ് പ്രിൻസിപ്പലിനെ സർക്കാർ സസ്പൻഡ് ചെയ്തു. കുട്ടികളുടെ മരണകാരണം വ്യക്തമല്ലെന്നും സർക്കാർ പറയുന്നു. ദുരന്തം ആവർത്തിക്കാതിരിക്കാനുള്ള മാർഗങ്ങൾ നിർദേശിക്കാനായി പ്രത്യേക സമിതിയെയും സർക്കാർ നിയോഗിച്ചു.

അതേസമയം പിഞ്ചുകുഞ്ഞുങ്ങളുടെ കൂട്ടക്കുരുതിയില്‍ ഞെട്ടിത്തരിച്ച രാജ്യത്തിനുമുന്നില്‍ വെളിപ്പെടുന്നത് പ്രാണവായു നിഷേധിച്ച യുപി സര്‍ക്കാരിന്റെ ക്രൂരത. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അഞ്ചുവട്ടം എംപിയായിരുന്ന ഗോരഖ്പുര്‍ മണ്ഡലത്തിലെ ബാബ രാഘവ്ദാസ് മെഡിക്കല്‍ കോളേജില്‍ ഇന്നലെയും മൂന്ന് കുഞ്ഞുങ്ങള്‍ ശ്വാസംകിട്ടാതെ പിടഞ്ഞുമരിച്ചിരുന്നു. തിങ്കള്‍ 9, ചൊവ്വ 12, ബുധന്‍ 9, വ്യാഴം 23, വെള്ളി 7, ശനി3 എന്നിങ്ങനെയാണ് മരിച്ച കുഞ്ഞുങ്ങളുടെ കണക്ക്. ഇതില്‍ 17 നവജാതശിശുക്കളുമുണ്ടെന്നതാണ് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യം.അതേസമയം ദുരന്തത്തിന്റെ ഉത്തരവാദിത്തം ആശുപത്രി അധികൃതരുടെ തലയില്‍കെട്ടിവയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങിയതായാണ് ഇപ്പൊൾ ഉയരുന്ന ആരോപണം .

Related News