700 പേർ 70 ദിവസം: കുട്ടംപേരൂർ പുഴ പുനർജനിച്ചു

700 പേർ 70 ദിവസം: കുട്ടംപേരൂർ പുഴ പുനർജനിച്ചു
May 04 05:00 2017

ജലസ്രോതസുകൾക്ക്‌ ഇന്നുള്ള പ്രാധാന്യം ഇനി ആരെയും പറഞ്ഞുമനസ്സിലാക്കേണ്ട ആവശ്യം ഇല്ല. കാരണം ഇന്നത്തെ സാഹചര്യം എല്ലാവരെയും അത്‌ പഠിപ്പിച്ചുകഴിഞ്ഞു.
വേനൽക്കാലത്ത്‌ സർവ ജീവജാലങ്ങളും വെള്ളത്തിനായി ഓടിനടക്കുകയാണല്ലോ. 44 നദികളുള്ള കേരളത്തിലുള്ളവരുടെ അവസ്ഥ ഇതാണെങ്കിൽ ഇത്രപോലും ജലസ്രോതസുകളില്ലാത്ത നാട്ടിലുള്ളവരുടെ അവസ്ഥ എന്തായിരിക്കും ?
ജലത്തിന്‌ ജീവനുമായുള്ള ബന്ധത്തിന്റെ ആഴം മനസ്സിലാകുന്നതുവരെ ആലപ്പുഴയിലുള്ള കുട്ടംപേരൂർ പുഴ ജീവനറ്റ്‌ കിടക്കുകയായിരുന്നു. ആലപ്പുഴ ജില്ലയിലെ ബുധനൂർ, മാന്നാർ, പാണ്ടനാട്‌ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തി പങ്കിട്ട്‌ ഒരു കാലത്ത്‌ നിറഞ്ഞൊഴുകിയിരുന്ന കുട്ടംപേരൂർ പുഴ എന്നോ മാലിന്യസംഭരണിയായി മാറുകയായിരുന്നു. പമ്പാനദിയുടെയും അച്ചൻകോവിലാറിന്റെയും കൈവഴിയായ കുട്ടംപേരൂർ പുഴയ്ക്ക്‌ ഈ ജലസ്രോതസുകളിലെ ജലവിതരണത്തെ നിയന്ത്രിക്കുന്നതിൽ പ്രധാന പങ്കാണുണ്ടായിരുന്നത്‌. പായലും മാലിന്യവും നിറഞ്ഞതോടെ പതിയെപതിയെ പ്രദേശവാസികൾ വെള്ളത്തിന്റെ വില മനസിലാക്കി. അങ്ങനെയാണ്‌ പുഴയുടെ രണ്ടാം ജന്മത്തിന്‌ വേണ്ട നടപടികൾ തുടങ്ങിയത്‌.
മഹാത്മ ഗാന്ധി നാഷണൽ റൂറൽ എംപ്ലോയ്മെന്റ്‌ ഗ്യാരന്റി ആക്ട്‌ (എംജിഎൻആർഇജിഎ) പ്രകാരം കുട്ടംപേരൂർ പുഴയുടെ ശുദ്ധീകരണ പ്രവർത്തനം ആരംഭിച്ചു. 700 തൊഴിലാളികൾ 70 ദിവസത്തെ അധ്വാനത്തിലൂടെ മാലിന്യം ഏറെക്കുറെ നീക്കി പുഴയുടെ നീരൊഴുക്ക്‌ തിരിച്ചുപിടിച്ചു. മാലിന്യങ്ങൾ അടിഞ്ഞുകൂടിയതിനെ തുടർന്ന്‌ 100-130 അടി വീതിയിൽ ഒഴുകിയിരുന്ന പുഴ 10-15 അടിയായി ചുരുങ്ങിയിരുന്നതായാണ്‌ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നത്‌. ഇത്‌ പഴയപടിയാക്കാൻ ഏറെക്കുറെ സാധിച്ചു. പുഴയിലെ വെള്ളം ഉയർന്നതോടെ സമീപ പ്രദേശത്തെ വീട്ടുകിണറുകളിലും വെള്ളം സുലഭം.

  Categories:
view more articles

About Article Author