Thursday
22 Nov 2018

യാത്രക്കാരുടെ സുരക്ഷ: 73,000 കോടി മാറ്റിവയ്ക്കും; റെയിൽവേ മന്ത്രി

By: Web Desk | Wednesday 14 February 2018 6:47 PM IST

ന്യൂഡൽഹി:

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികൾക്ക് അടുത്ത സാമ്പത്തിക വർഷം 73,000 കോടി രൂപ മാറ്റിവയ്ക്കുമെന്ന് റെയിൽവേ മന്ത്രി പീയുഷ് ഗോയല്‍. ഇതിനകം പ്രഖ്യാപിച്ച പദ്ധതികൾ അടുത്ത ഏഴു വർഷത്തിനകം പൂർത്തിയാക്കുകയാണു ലക്ഷ്യമെന്നും പദ്ധതി നിർവഹണത്തിനു പണം തടസ്സമാവില്ലെന്നും ഇന്ത്യ ഇൻഫ്രകോൺ സമ്മേളനത്തിൽ റെയിൽവേ മന്ത്രി പിയുഷ് ഗോയൽ പറഞ്ഞു.

ലോകത്തെ ഏറ്റവും മികച്ച സിഗ്നലിങ് സംവിധാനമായ യൂറോപ്യൻ ട്രെയിൻ കൺട്രോൾ സിസ്റ്റം (ഇടിസിഎസ്) അടുത്ത ഏഴു വർഷത്തിനകം ഇന്ത്യയിലും നടപ്പാക്കും. റെയിൽവേ അപകടങ്ങൾക്ക് ഒരു കാരണം സിഗ്നലിങ് പോരായ്മകളാണ്. തണുപ്പു കാലത്തു മഞ്ഞും അന്തരീക്ഷ മലിനീകരണവും കാരണം അപകടമുണ്ടാകാതിരിക്കണമെങ്കിൽ സിഗ്നലിങ് മെച്ചപ്പെടുത്തണം, മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News