92 അംഗീകാരങ്ങളുമായി ജൈവകൃഷിയിലെ വിജയഗാഥ

92 അംഗീകാരങ്ങളുമായി ജൈവകൃഷിയിലെ വിജയഗാഥ
April 06 04:45 2017

സ്വന്തമായുള്ള പത്തുസെന്റ്‌ പുരയിടവും പത്തുവർഷത്തെ പ്രവാസജീവിതത്തിന്റെ സമ്പാദ്യവുമായി ജൈവകൃഷിയിലും ജൈവവളം ഉൽപ്പാദനത്തിലും വിജയഗാഥ രചിച്ച തിരുവനന്തപുരം ഉള്ളൂരിലെ ആർ രവീന്ദ്രനെ തേടി ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച്‌ ഇൻസ്റ്റിറ്റിയൂട്ട്‌ (ഐഎആർഐ) ഫെല്ലോ അവാർഡുമെത്തി. ജൈവകൃഷിയിലും വളം നിർമാണത്തിലും പുത്തൻ പരീക്ഷണങ്ങൾ നടത്തുന്ന രവീന്ദ്രന്‌ ലഭിക്കുന്ന 92-ാ‍മത്തെ അംഗീകാരമാണിത്‌. മാർച്ച്‌ 17 ന്‌ ഡൽഹിയിൽ നടന്ന ചടങ്ങിൽ വച്ച്‌ കേന്ദ്ര കൃഷി-കർഷകക്ഷേമ വകുപ്പ്‌ സഹമന്ത്രി പർഷോത്തം രുപാലയിൽ നിന്നാണ്‌ ഫെല്ലോ അവാർഡ്‌ ഏറ്റുവാങ്ങിയത്‌.
ഇന്ത്യയിൽ അഞ്ച്‌ പേർക്കാണ്‌ ഫെല്ലോഫ്‌ അവാർഡ്‌ ലഭിച്ചത്‌. 2014-ൽ ഐഎആർഐയിൽ നിന്ന്‌ ഇന്നൊവേറ്റീവ്‌ ഫാർമർ അവാർഡ്‌ കിട്ടിയിട്ടുണ്ട്‌. കിഴങ്ങുവർഗങ്ങൾ ഉൾപ്പെടെ പലവിധ വിളകളുടെയും ജൈവവള കൃഷിസമ്പ്രദായം, കർഷകർക്കും കാർഷികവിദ്യാർഥികൾക്കും വിവിധതരം കൃഷികളെക്കുറിച്ച്‌ പരിശീലനം നൽകൽ, ജൈവവള കൃഷിയിലൂടെ കിഴങ്ങുവർഗ ഉൽപ്പാദന കർഷകരെ പ്രോത്സാഹിപ്പിക്കാൻ ജൈവവളങ്ങളായ വെർമി കമ്പോസ്റ്റ്‌, ഫിഷ്‌ അമിനോ ആസിഡ്‌, മുട്ടമിശ്രിതം “ഹൃദയാമൃതം”, തലമുടി ഉപയോഗിച്ച്‌ മണ്ണിരകമ്പോസ്റ്റ്‌, ജൈവകീടനാശിനി എന്നിവയിലൂടെ നെല്ല്‌, പച്ചക്കറികൾ, പഴവർഗങ്ങൾ മുതലായവയുടെ മട്ടുപ്പാവ്‌ കൃഷി പ്രചരിപ്പിക്കൽ, ആത്മാ അർബൻ അഗ്രിക്കൾച്ചർ പ്രാക്ടിക്കൽ ഫീൽഡ്‌ ട്രെയിനിങ്‌ സ്കൂൾ നല്ല രീതിയിൽ നടത്തുന്നു. ജൈവവളങ്ങളും ജൈവ കീടനാശിനികളും ഉണ്ടാക്കി വിതരണം ചെയ്യുന്നു. എന്നിങ്ങനെയുള്ള നേട്ടങ്ങൾക്കാണ്‌ ഫെല്ലോ അവാർഡ്‌ ലഭിച്ചത്‌. രാജ്യരാജ്യാന്തര ഏജൻസികളിൽ നിന്ന്‌ 91 അംഗീകാരങ്ങളാണ്‌ ഇതിന്‌ മുമ്പ്‌ തേടിയെത്തിയത്‌. തന്റെ കണ്ടുപിടിത്തങ്ങളും ശാസ്ത്രീയമായ കൃഷിരീതികളും പകർന്നുനൽകുന്നു. അതുവഴി നിരവധി പേരാണ്‌ ഈ രംഗത്തേയ്ക്ക്‌ കടന്നുവരുന്നത്‌. രവീന്ദ്രന്റെ ഈ സമ്പ്രദായങ്ങൾ കൊണ്ട്‌ പരിസര ഭവനങ്ങളിൽ പോലും മാലിന്യപ്രശ്നങ്ങളില്ലെന്ന പ്രത്യേകതയുമുണ്ട്‌.

  Categories:
view more articles

About Article Author