Saturday
17 Nov 2018

സലൂണിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് ബാര്‍ബര്‍ മരിച്ചു

By: Web Desk | Thursday 8 November 2018 10:03 PM IST

സൗദി: സലൂണിലേക്ക് പാഞ്ഞുകയറിയ കാറിടിച്ച് ബാര്‍ബര്‍ മരിച്ചു. സൗദി അറേബ്യയിലെ അല്‍ സുല്‍ഫി നഗരത്തിലാണ് സംഭവം. അപകട സമയത്ത് സലൂണിനുള്ളില്‍ ഉണ്ടായിരുന്ന മറ്റുള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

സലൂണിന് പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനം പിന്നിലേക്ക് എടുക്കുമ്പോള്‍ മറ്റൊരു വാഹനത്തില്‍ തട്ടുകയായിരുന്നു. ഇതിനു പിന്നാലെ വാഹനം വളരെ വേഗത്തില്‍ സലൂണിനടുത്തേക്ക് പാഞ്ഞടക്കുകയും, സലൂണിനുള്ളിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു.

ഒരു സ്ത്രീയാണ് വാഹനം ഓട്ടിച്ചെതെന്നായാരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ ഇത് തെറ്റായ വാര്‍ത്തയാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

Related News