Saturday
23 Jun 2018

സുധീരനെതിരെ നടപടി വേണം: കെ സി ജോസഫ്

By: Web Desk | Wednesday 13 June 2018 1:38 PM IST

വി എം സുധീരനെതിരെ നടപടി വേണമെന്ന് എ ഗ്രൂപ്പിന്റെ നേതാവ് കെ സി ജോസഫ്.  പരസ്യ പ്രസ്താവനക്കെതിരെ നിലപാടെടുത്തതിനാൽ ഒന്നും ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് കെ പി സി സി പ്രസിഡന്റ് എം എം ഹസ്സൻ.

നിയമസഭാ തെരെഞ്ഞടുപ്പിൽ തോൽക്കാൻ കാരണം സുധീരനാണെന്നും കെ സി ജോസഫ് പത്ര സമ്മേളനത്തിൽ പറഞ്ഞു. സുധീരന് പകരം  ജി കാർത്തികേയനെ കെ പി സി സി പ്രസിഡന്റ് ആക്കിയിരുന്നെങ്കിൽ തുടർഭരണം കിട്ടിയേനെ.

കോൺഗ്രസ് ദുർബലമായ ഈ സമയത്തു, കോൺഗ്രസ് പ്രവർത്തകരുടെ ആത്മവീര്യം തകർത്ത് എരിതീയിൽ എണ്ണ ഒഴിക്കാനും വീണ്ടും കലാപക്കൊടി ഉയർത്താനുമാണ് സുധീരൻ ശ്രമിക്കുന്നത്. സുധീരന്റെ വാദങ്ങൾ ബാലിശമാണ്, രാജി വച്ചപ്പോൾ ഇത് പറയണമായിരുന്നു. എന്നെ നുള്ളി, പിച്ചി എന്ന് പറയുന്ന നഴ്സറി കുട്ടിയുടെ പ്രതികരണമാണിത്.