Saturday
23 Jun 2018

മുംബൈയിൽ തുകൽ ഫാക്ടറിക്ക് തീപിടിച്ചു

By: Web Desk | Saturday 2 June 2018 11:29 AM IST

മുംബൈ: മുംബൈയിൽ  തുകൽ ഫാക്ടറിക്ക് തീപിടിച്ചു. ബാരിസ്റ്റർ നാഥ് പായ്  റോഡിനു സമീപം ഇന്ന് പുലർച്ചയോടെയാണ് സംഭവം.  അഗ്നി ശമന സേനയുടെ സമയോചിതമായ ഇടപെടൽ വൻ ദുരന്തം ഒഴിവാക്കി. രക്ഷാ പ്രവർത്തനത്തിൽ ഒരു അഗ്നിശമനസേനാംഗത്തിന് പരിക്കേറ്റു. കൂടുതൽ നാശ നഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.