Thursday
22 Nov 2018

എസ്ബിഐ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് 1000 രൂപ ആയേക്കും

By: Web Desk | Friday 5 January 2018 11:05 AM IST

മുംബൈ:

സര്‍ക്കാരില്‍നിന്നുള്ള സമ്മര്‍ദത്തെതുടര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിങ്‌സ് (എസ്ബിഐ) അക്കൗണ്ടിലെ മിനിമം ബാലന്‍സ് പരിധി കുറക്കാന്‍ ഒരുങ്ങുന്നു.

നിലവിലെ തുകയില്‍ നിന്നും അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ട കുറഞ്ഞ തുക 1000 രൂപയാക്കാനാണ് എസ്ബിഐ ആലോചിക്കുന്നത്.

ശരാശരി മിനിമം ബാലന്‍സ് ഇല്ലാത്തിന്റെ പേരില്‍ 2017 ഏപ്രില്‍ മുതല്‍ നവംബര്‍ വരെ മൊത്തം 1,772 കോടി രൂപ എസ്ബിഐ പിഴ ഈടാക്കിയത് വന്‍ വാര്‍ത്തയ്ക്ക് ഇടയാക്കിയിരുന്നു.

കഴിഞ്ഞ ജൂണിലാണ് 5000 രൂപ മിനിമം ബാലന്‍സായി എസ്ബിഐ നിശ്ചയിച്ചത്. പ്രതിഷേധം വ്യാപകമായപ്പോള്‍ മെട്രോ നഗരങ്ങളില്‍ 3,000വും നഗരങ്ങളില്‍ 2000 രൂപയും ഗ്രാമീണ മേഖലയില്‍ 1000 രൂപയുമായി ഇത് കുറച്ചിരുന്നു. 25 രൂപ മുതല്‍ 100 രൂപവരെയാണ് പിഴ ഈടാക്കിയിരുന്നത്. ഇത് 20 രൂപ മുതല്‍ 50 രൂപവരെയാക്കി എസ്ബിഐ കുറച്ചു.