Thursday
24 Jan 2019

മുതലകളുള്ള നദിയലൂടെ തോണി തുഴഞ്ഞൊരു നഴ്‌സ്

By: Web Desk | Thursday 15 March 2018 6:18 PM IST

തോണി തുഴയാന്‍ പ്രയാസമില്ല. എന്നാല്‍, മുതലകളുള്ള നദിയിലൂടെ തോണി തുഴയാനോ… ആരായാലും ഒന്ന് ഭയക്കും.. അല്ല പേടിച്ച് പിന്മാറും.. തെല്ലു ഭയം പോലുമില്ലാതെ കഴിഞ്ഞ ഏഴു വര്‍ഷമായി എല്ലാ ദിവസവും സുനിത ഠാക്കൂര്‍ തുഴയുന്നു.

സ്വന്തം ആവശ്യങ്ങള്‍ക്ക് വേണ്ടിയല്ല സുനിത തോണി തുഴയുന്നത്. സുനിത ഒരു നഴ്സാണ്. ദന്തേവാദയിലെ മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍പ്പെട്ട ഗ്രാമങ്ങളില്‍ വൈദ്യസഹായമെത്തിക്കാനാണ് സുനിത എന്നും തോണിയില്‍ ഇന്ദ്രാവതി നദി മുറിച്ചുകടക്കുന്നത്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ അടക്കമുള്ള സ്ത്രീകളെ സഹായിക്കാന്‍ വേണ്ടി. ആളുകളെ അക്കരെ എത്തിച്ച ശേഷം കാട്ടിലൂടെ നടന്ന് ചെര്‍പല്‍ എന്ന ഗ്രാമത്തിലെത്തും.

തോണിയാത്രയും കാല്‍നടയാത്രയുമായി അപകടകരമായ എട്ട് പത്ത് കിമീ എല്ലാ ദിവസവും താണ്ടണം. ഒരു തവണ മാവോയിസ്റ്റുകള്‍ സുനിതയെ വളഞ്ഞ് ബന്ദിയാക്കിയിരുന്നു. തന്റെ ഈ അപകടകരമായ ദൈനംദിന യാത്ര നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് സുനിതയുടെ പ്രതികരണം. സുനിതയുടെ ധീരതയെ ആദരിക്കുന്നതായും മേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം ഒഴിവാക്കാന്‍ ഇവിടെ നദിക്ക് കുറുകെ പാലം നിര്‍മ്മിക്കുമെന്നുമാണ് ഛത്തീസ്ഗഡ് സര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത്.

Related News